scorecardresearch

കുടുംബാധിപത്യവും അഴിമതിയും പ്രീണനവുമാണ് കോൺഗ്രസിന്റെ പ്രധാന ചിന്ത; നരേന്ദ്ര മോദി

എങ്ങനെയും ഭരണത്തിലേറുക എന്നതിനപ്പുറം രാജ്യത്തിന്റെ വികസനവും, പുരോഗതിയും കോൺഗ്രസിന്റെ അജണ്ടയിലില്ലെന്ന് പ്രധാനമന്ത്രി

എങ്ങനെയും ഭരണത്തിലേറുക എന്നതിനപ്പുറം രാജ്യത്തിന്റെ വികസനവും, പുരോഗതിയും കോൺഗ്രസിന്റെ അജണ്ടയിലില്ലെന്ന് പ്രധാനമന്ത്രി

author-image
WebDesk
New Update
Narendra Modi

ഫയൽ ചിത്രം

റായ്പൂർ: കുടുംബവാഴ്ച്ചയ്ക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കും പ്രീണനത്തിനും അപ്പുറം ചിന്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനം ഒരിക്കലും കോൺഗ്രസിന്റെ അജണ്ടയിലില്ലെന്നും കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം, കോൺഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചുവെങ്കിലും സർക്കാർ രൂപീകരിക്കുന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ, രാജ്യത്തിന്റെ ഭാവി
കെട്ടിപ്പടുക്കുകയായിരുന്നില്ല എന്നും വിക്ഷിത് ഭാരത് വിക്ഷിത് ഛത്തീസ്ഗഡ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

Advertisment

ഛത്തീസ്ഗഡിൽ 34,400 കോടി രൂപയുടെ പത്ത് വികസന പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി  അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമ്പോൾ ഛത്തീസ്ഗഡ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് പറഞ്ഞു.

“സ്വാതന്ത്ര്യത്തിനു ശേഷം ദീർഘകാലം രാജ്യം ഭരിച്ചവർ, അവരുടെ ചിന്തകൾ വലുതായിരുന്നില്ല, അവർ രാഷ്ട്രീയ താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനങ്ങൾ എടുത്തിരുന്നത്. കോൺഗ്രസ് വീണ്ടും വീണ്ടും അധികാരത്തിലെത്തി, പക്ഷേ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ മറന്നു,” പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ചിന്ത രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലുപരി സർക്കാർ രൂപീകരിക്കുക മാത്രമായിരുന്നു, അവരുടെ അജണ്ടയിൽ ഒരിക്കലും രാജ്യത്തിന്റെ വികസനവും പുരോഗതിയും ഉണ്ടായിരുന്നില്ലെന്നും മോദി വിമർശിച്ചു. ഇന്നും കോൺഗ്രസിന്റെ 'ദശയും ദിശയും' മുമ്പത്തേതിന് സമാനമാണ്. സ്വജനപക്ഷപാതത്തിനും അഴിമതിക്കും പ്രീണനത്തിനും അപ്പുറം ചിന്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തങ്ങളുടെ ആൺമക്കളുടെയും പെൺമക്കളുടെയും ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിൽ മാത്രം മുഴുകുന്നവർക്ക് ഒരിക്കലും ജനങ്ങളുടെ മക്കളെയും പെൺമക്കളെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാം എന്റെ കുടുംബമാണ്. നിങ്ങളുടെ സ്വപ്നങ്ങളാണ് മോദിയുടെ പ്രമേയം. അതുകൊണ്ടാണ് ഇന്ന് ഞാൻ വികസിത ഇന്ത്യയെയും വികസിത ഛത്തീസ്ഗഢിനെയും കുറിച്ച് സംസാരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിലൂടെ വികസിത ഛത്തീസ്ഗഢ് കെട്ടിപ്പടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ മുൻ കോൺഗ്രസ് സർക്കാർ പാവപ്പെട്ടവർക്കുള്ള വീട് നിർമാണം സ്തംഭിപ്പിച്ചപ്പോൾ പുതിയ ബിജെപി സർക്കാർ അത് വേഗത്തിലാക്കിയെന്നും കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.

Read More:

Narendra Modi Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: