/indian-express-malayalam/media/media_files/AjdFn3ceuF0pNR5lfHFu.jpg)
ചിരാഗ് പാസ്വാൻ
ന്യുഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ കൻവാർ തീർഥാടകർ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണശാലകളുടെ മുമ്പിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന മുസാഫർനഗർ പോലീസിന്റെ നിർദ്ദേശത്തെ എതിർത്ത് കേന്ദ്രമന്ത്രിയും എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി(രാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ രംഗത്ത്്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജനത്തെ ഒരിക്കവും പിന്തുണക്കാനാവില്ല. സമൂഹത്തിൽ സമ്പന്നരും ദരിദ്രരുമുണ്ട്. ദലിതർ, പിന്നോക്കക്കാർ, ഉയർന്ന ജാതിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇത്തരം ജാതീയതയും വർഗീയതയും ഏറ്റവും കൂടുതൽ ദോഷം ചെയ്തത് തന്റെ് ജന്മനാടായ ബിഹാറിനെയാണ്. ഇക്കാര്യങ്ങളിൽ വിശ്വാസമില്ലാത്തതിനാൽ പരസ്യമായി സംസാരിക്കാൻ തനിക്ക് ധൈര്യമുണ്ടെന്നും പാസ്വാൻ പറഞ്ഞു.
നേരത്തെ എൻഡിഎയിലെ മറ്റൊരു സഖ്യകക്ഷിയായ ജെഡിയുവും പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.തീർഥാടകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് ഇത്തരം തീരൂമാനങ്ങളെന്നും നാട്ടിലെ ക്രമസമാധാനത്തെ ബാധിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും ജെഡിയു കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ് ഇത്തരം നീക്കങ്ങളെന്നാണ് സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചത്.
എന്നാൽ, തീരൂമാനത്തെ ന്യായീകരിച്ച ഭരണകക്ഷിയായ ബിജെപി രംഗത്തുവന്നു. വ്രതമെടുത്ത് ക്ഷേത്രത്തിലെത്തുന്നവർക്ക് ശുദ്ധമായ സസ്യാഹാരം ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബിജെപി പ്രതികരിച്ചത്.
Read More
- ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ ഹർജി തള്ളി സുപ്രീം കോടതി
- ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.