/indian-express-malayalam/media/media_files/uploads/2022/08/bilkis-bano-2.jpg)
ഫയൽ ചിത്രം
ഡൽഹി: ശിക്ഷാ ഇളവ് റദ്ദാക്കിയ ജനുവരി 8ലെ വിധിയെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിലെ 11 പ്രതികളിൽ രണ്ടുപേർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജി തീർത്തും തെറ്റായ ധാരണയാണെന്നും സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ എങ്ങനെയാണ് അപ്പീൽ പരിഗണിക്കാൻ കഴിയുകയെന്നും ചോദിച്ചുകൊണ്ട് തള്ളിക്കളഞ്ഞത്.
"എന്താണ് ഈ അപേക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്? ഈ അപേക്ഷ എങ്ങനെ നിലനിൽക്കും? ഇത് തികച്ചും തെറ്റായ ധാരണയാണ്. ആർട്ടിക്കിൾ 32 ഹർജി എങ്ങനെ ഫയൽ ചെയ്യാം? മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരായുള്ള അപ്പീൽ പരിഗണിക്കാൻ കോടതിക്ക് കഴിയില്ല, ”ബെഞ്ച് പറഞ്ഞു.
തുടർന്ന് പ്രതികളായ രാധേയ്‌ഷെയ്ം ഭഗവാൻദാസ് ഷാ, രാജുഭായ് ബാബുലാൽ സോണി എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മൽഹോത്ര ഹർജി പിൻവലിക്കാൻ അനുമതി തേടി. ഹർജി പിൻവലിക്കാൻ ബെഞ്ച് അഭിഭാഷകനെ അനുവദിച്ചു. പ്രതിയായ ഷാ ഇടക്കാല ജാമ്യത്തിനും അപേക്ഷിച്ചിട്ടുണ്ട്.
2002 ലെ ഗുജറാത്ത് കലാപ സമയത്ത് ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളായ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളാണുള്ളത്. 2022 ഓഗസ്റ്റ് 15 ന് മുഴുവൻ പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ശിക്ഷായിളവ് തേടി പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഈ നടപടിയാണ് സുപ്രീം കോടതി പിന്നീട് റദ്ദാക്കിയത്.
Read more
- ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.