/indian-express-malayalam/media/media_files/8Ncne94ps1aNVVoO9N9L.jpg)
തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് ടെയെ വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം (Express Photo)
ബീജിങ്: തിരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും എൻഡിഎയെയും അഭിനന്ദിച്ച തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് ടെയെ വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ തായ്‌വാൻ പ്രസിഡന്റും നിയുക്ത പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ പ്രതിഷേധം.
“തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. അതിവേഗം വളരുന്ന തായ്‌വാൻ-ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും, ഇന്തോ-പസഫിക്കിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന ചെയ്യുന്നതിനായി, വ്യാപാരം, സാങ്കേതിക വിദ്യ, മറ്റ് മേഖലകൾ എന്നിവയിലെ ഞങ്ങളുടെ സഹകരണം ഭാവിയിൽ വിപുലീകരിക്കാമെനും ഞങ്ങൾ പ്രതീക്ഷിക്കുന്നു," കഴിഞ്ഞ മാസം തായ്‌വാൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലായ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
ഈ സന്ദേശത്തിന് മോദി മറുപടി നൽകി. “ലായ് ചിംഗ് ടെ, താങ്കളുടെ ഊഷ്മള സന്ദേശത്തിന് നന്ദി. പരസ്പരം പ്രയോജനകരമായ സാമ്പത്തിക, സാങ്കേതിക പങ്കാളിത്തത്തിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, അടുത്ത ബന്ധങ്ങൾക്കായി ഞാൻ പ്രതീക്ഷിക്കുന്നു," മോദി പറഞ്ഞു.
വ്യാഴാഴ്ച ഒരു മാധ്യമ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതിഷേധമറിയിച്ചു. മോദിയും ലായും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞത്, "ഒന്നാമതായി, തായ്‌വാൻ മേഖലയുടെ 'പ്രസിഡന്റ് എന്നൊന്നില്ല," എന്നായിരുന്നു.
“നിങ്ങളുടെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം, തായ്‌വാൻ അധികാരികളും ചൈനയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളും തമ്മിലുള്ള എല്ലാത്തരം ഔദ്യോഗിക ഇടപെടലുകളെയും ചൈന എതിർക്കുന്നു. ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അവിഭാജ്യ ഘടകമാണ് തായ്‌വാൻ,” വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
"ഏക-ചൈന തത്വം അന്താരാഷ്ട്ര ബന്ധങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ്. അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമവായമാണ്. ഇന്ത്യ ഇക്കാര്യത്തിൽ ഗൗരവമായ രാഷ്ട്രീയ പ്രതിബദ്ധതകൾ നടത്തിയിട്ടുണ്ട്, ഇത് തിരിച്ചറിയാനും പരിഭ്രാന്തരാകാനും ചെറുക്കാനും ആഗ്രഹിക്കുന്നു. തായ്‌വാൻ അധികൃതരുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കെതിരെ ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്," മാവോ നിങ് പറഞ്ഞു.
"ഇന്ത്യയ്ക്ക് ചൈനയുമായി നയതന്ത്ര ബന്ധമുണ്ടെന്നും മാവോ പറഞ്ഞു. തായ്‌വാൻ അധികൃതരും, ചൈനയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളും തമ്മിലുള്ള എല്ലാത്തരം ഔദ്യോഗിക ഇടപെടലുകളേയും ചൈന എതിർക്കുന്നു. ഈ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യയ്ക്ക് ഇത് നന്നായി അറിയാം," ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യയും തായ്‌വാനും തമ്മിൽ ഔപചാരിക നയതന്ത്ര ബന്ധമില്ലെങ്കിലും, ഡൽഹി ഏക ചൈന നയമാണ് പാലിക്കുന്നത്. വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിിൽ ഇരുപക്ഷവും ബന്ധം നിലനിർത്തുന്നുണ്ട്. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളും, ഉഭയകക്ഷി ബന്ധത്തിലെ ഭിന്നതയും കണക്കിലെടുത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ നിലയിലാണ്.
Read More
- കങ്കണ റണാവത്തിന് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ മര്ദനം
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us