/indian-express-malayalam/media/media_files/6IbidtEMhWDSITtXV8cz.jpg)
ഫയൽ ചിത്രം
ഡൽഹി: പതിനെട്ടാം ലോക്സഭയിൽ കാര്യങ്ങളെല്ലാം ബിജെപിയുടെ വഴിക്ക് മാത്രം മുന്നോട്ട് പോകില്ലെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. ഭരണം കൈയ്യാളുന്നത് എൻഡിഎ മുന്നണിയാണെങ്കിലും പ്രതിപക്ഷത്തെ കൂടി മുഖവിലയ്ക്ക് എടുത്ത് മാത്രമേ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയൂവെന്ന നിലയിലേക്ക് സഭയുടെ സ്വഭാവം മാറിയെന്നും ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒവൈസി പറഞ്ഞു.
രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച ഒവൈസി ചെറിയ പാർട്ടികളും ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും സഭയിൽ അവരുടെ അഭിപ്രായത്തിനും പരിഗണന വേണമെന്നും പറഞ്ഞു. “നിങ്ങൾ വീടിന്റെ സൂക്ഷിപ്പുകാരനാണ്. ഭൂരിപക്ഷം സംഖ്യാബലം ആസ്വദിക്കുന്നുണ്ടെങ്കിലും അതിന് തനിയെ ശക്തിയില്ല എന്നതാണ് യാഥാർത്ഥ്യം.ഇവിടെ പ്രതിപക്ഷത്തിനും ജനങ്ങളുടെ പിന്തുണയുണ്ട്. ചെറിയ പാർട്ടികൾക്കും അവസരം നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു... ഈ സഭയുടെ സ്വഭാവം മാറിയിരിക്കുന്നു” ഒവൈസി പറഞ്ഞു.
ഇന്ന് മുതൽ ബിർള ഒരു പാർട്ടിയിലും ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ മാത്രമാണെന്നും സഭയിൽ സംസാരിച്ച നാഷണൽ കോൺഫറൻസ് അംഗം ആഗ സയ്യിദ് റുഹുല്ല മെഹ്ദി പറഞ്ഞു.“ഇന്ന് മുതൽ നിങ്ങൾ ബിജെപിയോ കോൺഗ്രസോ സമാജ്‌വാദിയോ അല്ല എന്നതാണ് ഓർക്കേണ്ടത്. ഇന്ന് മുതൽ നിങ്ങളുടെ പാർട്ടി ഒന്ന് മാത്രമാണ് - ഇന്ത്യൻ ഭരണഘടന - നിങ്ങൾ അതിന്റെ സംരക്ഷകനാകുക," മെഹ്ദി പറഞ്ഞു.
ബിർള ട്രഷറി ബെഞ്ചുകളെ മാത്രം അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ അനുവദിച്ചാലും, പ്രതിപക്ഷത്തെ അഭിപ്രായം പറയാൻ അനുവദിച്ചാലും സ്പീക്കറെന്ന നിലയിൽ ഓർമ്മിക്കപ്പെടുമെന്ന് മെഹ്ദി പറഞ്ഞു.“ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്ഥാപനമായി അറിയപ്പെടുന്നതാണ് ഈ സഭ... നിങ്ങൾ എങ്ങനെയാണ് പ്രതിപക്ഷത്തെ കേൾക്കാൻ ട്രഷറി ബെഞ്ചുകളെ നിർബന്ധിച്ചത് അല്ലെങ്കിൽ നിങ്ങൾ പ്രതിപക്ഷത്തെ നിശബ്ദരാക്കിയതിന് ഓർമ്മിക്കപ്പെടും" അദ്ദേഹം പറഞ്ഞു.
പതിനേഴാം ലോക്‌സഭയുടെ കാലത്ത് ഒരു മുസ്ലീം എംപിയെ തീവ്രവാദി എന്ന് വിളിച്ചത് ഈ സഭയിലാണെന്നും മെഹ്ദി ചൂണ്ടിക്കാട്ടി.“ഈ സഭയിൽ ഒരു മുസ്ലീം എംപിയെ എങ്ങനെയാണ് തീവ്രവാദി എന്ന് വിളിച്ചത്... അയാൾ മുസ്ലീമായത് കൊണ്ട് മാത്രം... അത്തരം ശബ്ദങ്ങൾ നിശബ്ദമാക്കാനോ ഉയർത്താനോ അനുവദിച്ചോ എന്നതിലൂടെയും നിങ്ങൾ ഓർമ്മിക്കപ്പെടും. തിരഞ്ഞെടുക്കപ്പെട്ട നോമിനി ആയ എംപിയെ സഭയിൽ തീവ്രവാദി എന്ന് വിളിക്കാമെങ്കിൽ മുസ്ലീങ്ങളെ തെരുവിലും തീവ്രവാദികൾ എന്ന് വിളിക്കാം. നിങ്ങൾ സംരക്ഷകനായതിനാൽ അന്ന് ഇവിടെ ഒരു മാതൃക കാണിക്കേണ്ടതായിരുന്നു, ”മെഹ്ദി പറഞ്ഞു.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us