scorecardresearch

ജമ്മു കശ്മീരിൽ മുസ്ലീം കോൺഫറൻസിന്റെ രണ്ട് വിഭാഗങ്ങളെ കേന്ദ്രം നിരോധിച്ചു

ഇരു വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇരു വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

author-image
WebDesk
New Update
Kashmir

ഫയൽ ചിത്രം

ഡൽഹി: മുസ്ലീം കോൺഫറൻസ് ജമ്മു & കശ്മീർ (സംജി വിഭാഗം), മുസ്ലീം കോൺഫറൻസ് ജമ്മു & കശ്മീർ (ഭാട്ട് വിഭാഗം) എന്നിവയെ "നിയമവിരുദ്ധ സംഘടനകൾ" എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരോധിച്ച് കേന്ദ്ര സർക്കാർ. രണ്ട് വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കി.  

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭീകരവാദത്തെ പിഴുതെറിയാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പോസ്റ്റ് പങ്കിട്ടുകൊണ്ട് അമിത് ഷാ വ്യക്തമാക്കി. നേരത്തെ, ആഭ്യന്തര മന്ത്രാലയം ജമാഅത്തെ ഇസ്‌ലാമി (ജെഐ) ജമ്മു കശ്മീരിന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

“ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരെ പ്രധാനമന്ത്രി മോദിയുടെ സഹിഷ്ണുതയില്ലാത്ത നയം പിന്തുടരുന്നതിനാൽ സർക്കാർ ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു,

"രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ സംഘടന അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതായി കണ്ടെത്തി. 2019 ഫെബ്രുവരി 28 നാണ് സംഘടനയെ ആദ്യമായി ‘നിയമവിരുദ്ധമായ അസോസിയേഷൻ’ ആയി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഏതൊരാൾക്കും ക്രൂരമായ നടപടികൾ നേരിടേണ്ടി വരും, ”എക്സിലെ ഒരു പോസ്റ്റിൽ ഷാ പറഞ്ഞു. അതേ സമയം ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീർ താഴ്വരയിലെ തന്റെ ആദ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ഏഴിന് ജമ്മു കശ്മീരിലെത്തും.

Read More

Advertisment

Bjp Kashmir Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: