/indian-express-malayalam/media/media_files/NowydtSBHbtbng8Mhc4q.jpg)
നിമിഷപ്രിയ
ന്യൂഡല്‍ഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇടപെടല്‍ നടത്താൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍. സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അടിയന്തര നയതന്ത്ര ഇടപെടല്‍ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ ഈ മാസം പതിനാറിന് നടപ്പാക്കാൻ യെമൻ അധികൃതർ തീരുമാനിച്ച സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ കോടതിയിലെത്തിയത്.
Also Read:നിമിഷപ്രിയയുടെ മോചനം; ഇടപെടൽ ശക്തമാക്കാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തം
ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്ര ബന്ധമില്ലെന്നും നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടാന്‍ പരിമിതികളുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദിയാധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഇവയെല്ലാം അനൗദ്യോഗികമായി നടക്കുന്നതാണെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്‌ജുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വധശിക്ഷ നടപ്പിലായാല്‍ സങ്കടകരമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
Also Read:നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയ്ച്ചിരുന്നു. വധശിക്ഷ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകി.വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നൽകിയത്.
2017 ജൂലൈ 25ന് യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
Also Read:യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്‌ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
യെമൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും കോടതി അപ്പീൽ തള്ളി. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ.
Read More
വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.