/indian-express-malayalam/media/media_files/2025/07/14/air-india-ceo-2025-07-14-13-48-02.jpg)
കാംബെൽ വിൽസൺ
Ahmedabad Plane Crash Report Updates: മുംബൈ: എയർ ഇന്ത്യ അന്വേഷണ റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ. കാംബെൽ വിൽസൺ. അപകടത്തിൽപ്പെട്ട ബോയിംങ് വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലാ അറ്റകുറ്റ പണികളും പൂർത്തിയാക്കിയാണ് വിമാനം സർവ്വീസ് നടത്തിയിരുന്നതെന്ന് കാംബെൽ വിൽസൺ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
Also Read:അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ
പൈലറ്റുമാരുടെ മാനസികാരോഗ്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ സി.ഇ.ഒ. വ്യക്തമാക്കി. പൈലറ്റുമാർ പ്രീ-ഫ്‌ളൈറ്റ് ബ്രീത്ത് അനലൈസർ പാസായിരുന്നു. ഇരുവരുടെയും ആരോഗ്യനിലയിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കംബെൽ വിൽസൺ പറഞ്ഞു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളിൽ എത്തിചേരാൻ പാടില്ലെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കാംബെൽ വിൽസൺ കൂട്ടിചേർത്തു.
Also Read:വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തിൽ നിഗമനത്തിൽ എത്തരുതെന്ന് വിദഗ്ധർ; ഇനിയും ചോദ്യങ്ങളുണ്ട്
ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് വിമാനാപകടത്തിൻറെ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്ന്ത്. എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു.
Also Read:എയർഇന്ത്യ വിമാനാപകടം; പൈലറ്റുമാർ അവസാനം സംസാരിച്ചത് ഇന്ധന സ്വിച്ചുകൾ ഓഫായതിനെപ്പറ്റി
ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബിജെ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read More
എയർ ഇന്ത്യ വിമാനത്തിന് സംഭവിച്ചതെന്ത് ? എന്താണ് ഓരോ സെക്കൻഡിലും നടന്നത് ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.