scorecardresearch

ലഡാക്കിന് ആർട്ടിക്കിൾ 371ന് സമാനമായ സംരക്ഷണം; നിർണായക നീക്കവുമായി അമിത് ഷാ

വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് ആർട്ടിക്കിൾ 371ന് സമാനമായ സംരക്ഷണം നൽകാൻ കേന്ദ്രം ആലോചിക്കുന്നു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അപെക്സ് സമിതി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് പ്രതിനിധികൾ ചർച്ച നടത്തി.

വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് ആർട്ടിക്കിൾ 371ന് സമാനമായ സംരക്ഷണം നൽകാൻ കേന്ദ്രം ആലോചിക്കുന്നു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അപെക്സ് സമിതി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് പ്രതിനിധികൾ ചർച്ച നടത്തി.

author-image
Deeptiman Tiwary
New Update
Ladakh | Amit Shah

ജമ്മു കശ്മീർ പോലെയല്ല, ലഡാക്ക് നിയമസഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ് (ഫയൽ ചിത്രം)

ഡൽഹി: വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് ആർട്ടിക്കിൾ 371ന് സമാനമായ സംരക്ഷണം നൽകാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അപെക്സ് സമിതി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ പ്രതിനിധികൾ ചർച്ച നടത്തി.

Advertisment

ഭരണഘടനയുടെ ആർട്ടിക്കിൾ 371 ഭൂമി, ജോലി, സംസ്കാരം എന്നിവയെക്കുറിച്ചുള്ള അവരുടെ എല്ലാ ആശങ്കകളും പ്രത്യേക വ്യവസ്ഥകളിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന പ്രദേശത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ സർക്കാരിന് കഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. നിയമസഭ എന്ന ആവശ്യവും കേന്ദ്രം നിരസിച്ചതായാണ് വിവരം. ജമ്മു കശ്മീർ പോലെയല്ല, ലഡാക്ക് ഒരു നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ്.

"ഭൂമി, ജോലി, സംസ്കാരം എന്നിവയെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളോട് ആഭ്യന്തരമന്ത്രി അമിത് ഷാ അനുഭാവം പ്രകടിപ്പിച്ചു. ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക വ്യവസ്ഥകൾ മുഖേന ഇവ പരിഹരിക്കാൻ കഴിയുമെന്ന് പറഞ്ഞു. മേഖലയിലെ 80% ജോലികളും പ്രാദേശികമായി സംവരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു,” ചർച്ചയുടെ ഭാഗമായ ഒരു ലഡാക്ക് നേതാവ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി മേഖലയിലെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകൾ കൂടാതെ, സംസ്ഥാന പദവി, നിയമസഭ, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ എന്നിവ ആവശ്യപ്പെട്ട് വൻ പ്രതിഷേധങ്ങൾക്ക് അടുത്തിടെ ലഡാക്ക് സാക്ഷ്യം വഹിച്ചിരുന്നു. “ഇപ്പോൾ പ്രദേശത്തിൻ്റെ ഭരണത്തിൽ ആളുകൾക്ക് ഒന്നും പറയാനില്ല. എല്ലാം ബ്യൂറോക്രാറ്റിക് ആയി മാറി. പ്രദേശത്തിൻ്റെ പ്രധാന ആവശ്യങ്ങളിലൊന്ന് നിയമനിർമ്മാണ സഭയിലൂടെയുള്ള പൊതു പ്രാതിനിധ്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്ന് യാതൊരു പ്രതിബദ്ധതയുമില്ലെന്നും മറ്റൊരു നേതാവ് പറഞ്ഞു.

Read More

Advertisment
Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: