/indian-express-malayalam/media/media_files/uploads/2021/12/Rawat-3-1.jpg)
കുനൂര്‍: തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തിന്റെയും മറ്റ് സായുധ സേനാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇന്ന് രാത്രി എട്ട് മണിയോടെ ഡൽഹിയിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സൈനിക വിമാനാപകടത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളിൽ ചിലരും ചടങ്ങുകളിൽ പങ്കെടുത്തു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും 11 സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഡൽഹിയിലേക്കു കൊണ്ടുപോയിരുന്നു. ഊട്ടി വെല്ലിങ്ടണിൽനിന്ന് കോയമ്പത്തിനൂരിനു സമീപത്തെ സുലൂർ വ്യോമത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ തുടർന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
മൃതദേഹങ്ങൾ എട്ടു മണിയോടെ ഡൽഹി പാലം വിമാനത്താവളലെത്തിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്നു സേനകളുടെയും തലവന്മാർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിക്കും.
നാളെ ഡല്‍ഹി കാന്റിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ ശവസംസ്കാരം. തൃശൂർ സ്വദേശിയായ ജൂനിയർ വാറന്റ് ഓഫിസർ അറയ്ക്കൽ പ്രദീപിന്റെ മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരും.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബിപിൻ റാവത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗ്രേഡിയർ ലഖ്ബിന്ദർ സിങ് ലിദ്ദർ, സ്റ്റാഫ് ഓഫിസർ ലഫ്.കേണൽ ഹർജിന്ദർ സിങ്, വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ്, ജൂനിയർ വാറന്റ് ഓഫിസർ റാണ പ്രതാപ് ദാസ്, ജൂനിയർ വാറന്റ് ഓഫിസർ അറയ്ക്കൽ പ്രദീപ്, ഹൽവിദാർ സത്പാൽ റായ്, നായ്ക് ഗുർസേവക് സിങ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ബിപിൻ റാവത്ത്, മധുലിക റാവത്ത്, ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ എൽഎസ് ലിദ്ദർ എന്നിവരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് മദ്രാസ് റെജിമെന്റൽ സെന്ററിൽ എത്തിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകും.
''ഹെലികോപ്റ്റർ 11.48 നു സൂലൂരിൽനിന്ന് പുറപ്പെട്ടു. 12.15 ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08 ന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു, '' പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ രാജ്‌നാഥ് സിങ് പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഇന്ന് ദേശീയ ദുഃഖാചരണമാണ്. അദ്ദേഹത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഊട്ടി കൂനൂരിനു സമീപമാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു ദുരന്തം.
ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14 പേരില്‍ 13 പേരും മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്. ഗുരുതരമായി പരുക്കേറ്റ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളുരുവിലെ ആശുപത്രിയിലേക്കു മാറ്റി.
Also Read: ജനറൽ ബിപിന്‍ റാവത്ത്: തന്റെ കാലത്തെ ഏറ്റവും പ്രശസ്ത സൈനികരിലൊരാള്‍
- 21:32 (IST) 09 Dec 2021പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
ഇന്നലെ തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിബിൻ റാവത്ത് അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
- 21:32 (IST) 09 Dec 2021പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
ഇന്നലെ തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിബിൻ റാവത്ത് അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
- 21:31 (IST) 09 Dec 2021ജ്‌നാഥ് സിംഗ് അന്തിമോപചാരം അർപ്പിച്ചു
ഇന്നലെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സിഡിഎസ് ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് 11 സായുധ സേനാംഗങ്ങൾക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അന്തിമോപചാരം അർപ്പിച്ചു.
Defence Minister Rajnath Singh pays last respects to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the tamilnaduchoppercrash yesterday. pic.twitter.com/TZI0XoAUZd
— ANI (@ANI) December 9, 2021 - 21:30 (IST) 09 Dec 2021പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
ഇന്നലെ തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
- 20:35 (IST) 09 Dec 2021ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിബിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു.
- 18:42 (IST) 09 Dec 2021രാജ്‌നാഥ് സിംഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിവരങ്ങൾ ധരിപ്പിച്ചു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള വിശദീകരണം നൽകി. രാഷ്ട്രപതിയാണ് സായുധ സേനയുടെ പരമോന്നത കമാൻഡർ. അപകടത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ചും സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
- 17:38 (IST) 09 Dec 2021ബിപിന്‍ റാവത്തിന്റെ സംസ്കാരം നാളെ
ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക എന്നിവരുടെ സംസ്കാരം നാളെ ഡല്‍ഹിയില്‍ നടക്കും. മറ്റുള്ളവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് എല്ലാവരുടെയും സംസ്കാരം
- 17:05 (IST) 09 Dec 2021വരുൺ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി
ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു.
- 16:42 (IST) 09 Dec 2021ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോയി
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിക്കും
- 16:21 (IST) 09 Dec 2021തിരിച്ചറിഞ്ഞത് നാലു മൃതദേഹങ്ങൾ മാത്രം
ബിപിൻ റാവത്ത്, മധുലിക റാവത്ത്, ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ എൽഎസ് ലിദ്ദർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ
- 16:19 (IST) 09 Dec 2021തിരിച്ചറിഞ്ഞത് നാലു മൃതദേഹങ്ങൾ മാത്രം
ബിപിൻ റാവത്ത്, മധുലിക റാവത്ത്, ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ എൽഎസ് ലിദ്ദർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ
- 16:16 (IST) 09 Dec 2021ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡരികിൽ ജനക്കൂട്ടം കാത്തുനിൽക്കുന്നു
അപകടത്തിൽ മരിച്ചവരുടെ മൃതദേഹം റോഡുമാർഗമാണ് വ്യോമതാവളത്തിൽ എത്തിച്ചത്
#WATCH| Tamil Nadu: Locals shower flower petals & chant 'Bharat Mata ki Jai' as ambulances carrying mortal remains of CDS Gen Rawat, his wife & other personnel who died in Coonoor military chopper crash, arrive at Sulur airbase from Madras Regimental Centre in Nilgiris district pic.twitter.com/fhVIDaf5FL
— ANI (@ANI) December 9, 2021 - 15:54 (IST) 09 Dec 2021ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം സുലൂർ വ്യോമത്താവളത്തിൽ എത്തിച്ചു
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം സുലൂർ വ്യോമത്താവളത്തിൽ എത്തിച്ചു. അപകടത്തിൽ മരിച്ച മറ്റു 12 പേരുടെയും മൃതദേഹവും വ്യോമതാവളത്തിൽ എത്തിച്ചിട്ടുണ്ട്. സുലൂരിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും.
- 15:47 (IST) 09 Dec 2021വിലാപ യാത്രയ്ക്കിടെ വാഹനാപകടം
ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂർ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെ അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടു. ഊട്ടി ചുരമിറങ്ങുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റു.
- 14:38 (IST) 09 Dec 2021ജനറൽ റാവത്ത് ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്തായിരുന്നു: പ്രധാനമന്ത്രി ബെന്നറ്റ്
ജനറൽ ബിപിൻ റാവത്തിനെ യഥാർത്ഥ നേതാവും സുഹൃത്തുമായിരുന്നെന്ന് ഇസ്രയേലിന്റെ ഉന്നത നേതാക്കള്‍. അദ്ദേഹത്തിന്റെ മരണം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് പറഞ്ഞു.
- 14:38 (IST) 09 Dec 2021ജനറൽ റാവത്ത് ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്തായിരുന്നു: പ്രധാനമന്ത്രി ബെന്നറ്റ്
ജനറൽ ബിപിൻ റാവത്തിനെ യഥാർത്ഥ നേതാവും സുഹൃത്തുമായിരുന്നെന്ന് ഇസ്രയേലിന്റെ ഉന്നത നേതാക്കള്‍. അദ്ദേഹത്തിന്റെ മരണം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് പറഞ്ഞു.
- 14:03 (IST) 09 Dec 2021ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബംഗലൂരുവിലേക്ക് മാറ്റും
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്ന് ബംഗലൂരുവിലേക്ക് മാറ്റും. വരുണ്‍ സിങ്ങിന്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്.
- 12:46 (IST) 09 Dec 2021രാജ്നാഥ് സിങ് രാഷ്ട്രപതിയെ കാണും
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അറിയിക്കു.
- 12:01 (IST) 09 Dec 2021അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍
- 11:35 (IST) 09 Dec 2021ബ്ലാക്ക് ബോക്സ് കണ്ടെത്തി
ഊട്ടി കുനൂരിന് സമീപം അപകടത്തില്‍പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കേര്‍ഡര്‍ (ബ്ലാക്ക് ബോക്സ്) കണ്ടെത്തി. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരാണ് അപകടത്തില്‍ മരിച്ചത്.
- 11:25 (IST) 09 Dec 2021രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തി
11.48 ന് ഹെലികോപ്റ്റർ സൂലൂരിൽനിന്ന് പുറപ്പെട്ടു. 12.15 ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08 ന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു.
- 11:24 (IST) 09 Dec 2021കൂനൂർ ഹെലികോപ്റ്റർ അപകടം: സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി
കൂനൂർ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷിക്കും.
- 10:51 (IST) 09 Dec 2021ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മദ്രാസ് റെജിമെന്റൽ സെന്ററിൽ എത്തിച്ചു
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മദ്രാസ് റെജിമെന്റൽ സെന്ററിൽ എത്തിച്ചു.
Tamil Nadu: Bodies of those who died in the military chopper crash yesterday have been brought to Madras Regimental Centre from Military Hospital, Wellington in Nilgiris district pic.twitter.com/7MVQ8FQlvx
— ANI (@ANI) December 9, 2021 - 10:49 (IST) 09 Dec 2021ബ്ലാക്ക് ബോക്സിനായുള്ള തിരച്ചില്‍ തുടരുന്നു
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിലെ നിര്‍ണായക തെളിവിനായി അന്വേഷണ സംഘം. ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
- 10:20 (IST) 09 Dec 2021”ജനറല്‍ റാവത്തിന് പാഴാക്കാന്‍ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല”
വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന വ്യക്തമായ ചിന്താഗതിയുള്ള ആളായിരുന്നു ജനറല്‍ ബിപിന്‍ റാവത്തെന്ന് അദ്ദേഹത്തിന്റെ ആദ്യത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (മെഡിക്കൽ) ആയി സേവനമനുഷ്ഠിച്ച ലെഫ്റ്റനന്റ് ജനറൽ (റിട്ട) മാധുരി കനിത്കർ.
- 10:08 (IST) 09 Dec 2021വ്യോമസേനാ മേധാവി സംഭവ സ്ഥലത്ത് എത്തി
വ്യോമസേനാ മേധാവി മാര്‍ഷല്‍ വി.ആര്‍. ചൗദരി ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നു.
IAF chief Air Chief Marshal VR Chaudhari along with Tamil Nadu DGP C Sylendra Babu visits the chopper crash site near Coonoor in Nilgiris district; visuals from near the site
— ANI (@ANI) December 9, 2021
13 people including CDS General Bipin Rawat and his wife lost their lives in the accident yesterday pic.twitter.com/M3dJ5409rL - 10:08 (IST) 09 Dec 2021വ്യോമസേനാ മേധാവി സംഭവ സ്ഥലത്ത് എത്തി
വ്യോമസേനാ മേധാവി മാര്‍ഷല്‍ വി.ആര്‍. ചൗദരി ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നു.
IAF chief Air Chief Marshal VR Chaudhari along with Tamil Nadu DGP C Sylendra Babu visits the chopper crash site near Coonoor in Nilgiris district; visuals from near the site
— ANI (@ANI) December 9, 2021
13 people including CDS General Bipin Rawat and his wife lost their lives in the accident yesterday pic.twitter.com/M3dJ5409rL - 10:01 (IST) 09 Dec 2021ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി സൈനികനും
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസിസ്റ്റന്റ് വാറന്റ് ഓഫിസര്‍ എ. പ്രദീപാണ് (37) മരിച്ച മലയാളി സൈനികന്‍. തൃശൂര്‍ പുത്തൂർ- പൊന്നൂക്കര സ്വദേശിയാണ്.
- 09:52 (IST) 09 Dec 2021മരത്തിന്റെ ചില്ലയില്‍ തട്ടിയാണ് ഹെലികോപ്റ്ററിന് തീപിടിച്ചത്: ദൃക്സാക്ഷി
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംഭവത്തിന്റെ ദൃക്സാക്ഷി സഹായരാജ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.