ന്യൂഡല്‍ഹി: വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന വ്യക്തമായ ചിന്താഗതിയുള്ള ആളായിരുന്നു ജനറല്‍ ബിപിന്‍ റാവത്തെന്ന് അദ്ദേഹത്തിന്റെ ആദ്യത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (മെഡിക്കൽ) ആയി സേവനമനുഷ്ഠിച്ച ലെഫ്റ്റനന്റ് ജനറൽ (റിട്ട) മാധുരി കനിത്കർ.
“അദ്ദേഹമായിരുന്നു ആദ്യത്തെ സംയുക്ത സേനാ മേധാവി. അവിടെ നിയമിതയായ ആദ്യത്തെ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫിസര്‍ ഞാനും. എന്റെ ഭര്‍ത്താവും ജനറല്‍ റാവത്തും സഹപാഠികളായിരുന്നു. അതിന് പുറമെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. മഹാമാരിയുടെ സമയത്ത് അദ്ദേഹം വളരെ പെട്ടെന്നാണ് തീരുമാനങ്ങളെടുത്തത്. പാഴാക്കാന്‍ ഒരു നിമിഷം പോലുമില്ലെന്ന് പലപ്പോഴും പറയുമായിരുന്നു,” ഇപ്പോൾ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ വൈസ് ചാന്‍സലറായ ലെഫ്റ്റനന്റ് ജനറൽ (റിട്ട) കനിത്കർ പറഞ്ഞു.
“ബിപിന്‍ റാവത്തിന്റെ പത്നി മധുലികയും എന്റെ അടുത്ത സുഹൃത്താണ്. കുട്ടികള്‍ക്കായുള്ള സംരക്ഷണ കേന്ദ്രം ഉണ്ടാക്കുന്നതില്‍ അവര്‍ എന്നെ സഹായിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഞാൻ വിരമിച്ചപ്പോൾ അവര്‍ എനിക്ക് ഒരു ചെടി തന്നിരുന്നു, അത് സർവകലാശാലയിലെ എന്റെ മേശയിൽ സൂക്ഷിക്കാൻ എന്നോട് പറഞ്ഞു. അത് ഇപ്പോഴും അവിടെയുണ്ട്,” കനിത്കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം; ഭൗതികശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും