/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
ട്രെയിൻ ടിക്കറ്റിലെ പേരും യാത്രാതീയതിയും മാറ്റാമോ...?
ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്. യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുക എന്നത്. അതേസമയം ബുക്ക് ചെയ്ത ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് മറ്റൊരു കുടുംബാംഗത്തിന്റെ പേരിലേക്ക് മാറ്റുന്നതിനോ നിലവിൽ യാത്രക്കാർ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ. യാത്രക്കാർക്ക് കൺഫേം ടിക്കറ്റിൽ പേര് അല്ലെങ്കിൽ യാത്രാ തീയതി മാറ്റാനുള്ള സൗകര്യം ഇനി മുതൽ ലഭ്യമാണ്. അതിനായി ടിക്കറ്റ് റദ്ദാക്കേണ്ട ആവശ്യമില്ല.
ടിക്കറ്റിലെ പേര് മാറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനുളള ഓപ്ഷൻ റിസർവേഷൻ കൗണ്ടറിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമാണ് നിലവിൽ അനുവദിക്കുക. ഓൺലൈൻ ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.ബുക്ക് ചെയ്ത ആളുമായി അടുപ്പമുള്ള കുടുംബാംഗത്തിന്റെ (മാതാവ്, പിതാവ്, സഹോദരി, മകൻ/മകൾ) പേരിലേക്ക് ടിക്കറ്റ് മാറ്റാവുന്നതാണ്. ഒരു ഗ്രൂപ്പിനായി (വിദ്യാർത്ഥി അല്ലെങ്കിൽ ഓഫീസർ ഗ്രൂപ്പ് പോലെ) ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ പേരിലേക്കും ടിക്കറ്റ് മാറ്റാവുന്നതാണ്.
പേരും തീയതിയും മാറ്റാൻ എന്ത് ചെയ്യണം
ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടർ സന്ദർശിക്കണം. പേര് മാറ്റാനുള്ള അഭ്യർത്ഥനാ ഫോ നൽകുക.ടിക്കറ്റ് ബുക്ക് ചെയ്ത ആളുടെയും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന വ്യക്തിയുടെയും ഐഡി പ്രൂഫ് നൽകണം. രേഖകൾ പരിശോധിച്ച് ഉദ്യോഗസ്ഥർ പുതിയ യാത്രക്കാരന്റെ പേര് ഉപയോഗിച്ച് ടിക്കറ്റ് അപ്‌ഡേറ്റ് ചെയ്യും. ഒരു യാത്രക്കാരന് ഒരുതവണ മാത്രമേ പേര് മാറ്റാൻ കഴിയുള്ളു.
യാത്രാ തീയതി മാറ്റാൻ അഭ്യർത്ഥനയ്‌ക്കൊപ്പം നിങ്ങളുടെ യഥാർഥ ടിക്കറ്റ് സമർപ്പിക്കണം.പുതിയ യാത്രാതീയതിയിൽ ടിക്കറ്റ് ലഭ്യമാണോയെന്ന് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ പുതിയ ടിക്കറ്റ് നൽകും. സ്ഥിരീകരിച്ച അല്ലെങ്കിൽ ആർഎസി ടിക്കറ്റുകൾക്ക് മാത്രമാണ് തീയതി മാറ്റാനുള്ള ഓപ്ഷൻ അനുവദിച്ചിരിക്കുന്നത്. ഒരു യാത്രക്കാരന് ഒരുതവണ മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയു.
റിസർവേഷൻ കൗണ്ടറിൽ ബുക്ക് ചെയ്യുന്ന ഓഫ്‌ലൈൻ ടിക്കറ്റുകൾക്കാണ് യാത്രാ തീയതി മാറ്റാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
Read More
- ഔറംഗസേബ് ഇപ്പോൾ അപ്രസക്തൻ;നാഗ്പൂർ കലാപം സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്
- പഞ്ചാബിലെ കർഷകപ്രതിഷേധം; സമരവേദികൾ പൊളിച്ചുനീക്കി
- മാനുഷിക മൂല്യത്തിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനം കാലഹരണപ്പടില്ല: രാഷ്ട്രപതി
- രാംനാഥ് ഗോയങ്കെ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
- സുനിത വില്യംസും സംഘവും ഭൂമിയിലെത്തി, വൈദ്യപരിശോധനയ്ക്കായി മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us