/indian-express-malayalam/media/media_files/92BJXVVtKCh2cVRsJJ0n.jpg)
നാല് വർഷം മുമ്പ് നിയമം നിലവിൽ വന്നിട്ടും സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല (ഫയൽ ചിത്രം)
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പായി കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇന്ത്യൻ എക്സ്പ്രസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “എനിക്ക് നിങ്ങളോട് തീയതി പറയാൻ കഴിയില്ല, പക്ഷേ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അവരെ അറിയിക്കും,” ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷം മുമ്പ് നിയമം നിലവിൽ വന്നിട്ടും സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
പുതിയ നിയമപ്രകാരം പൗരത്വത്തിനുള്ള യോഗ്യത തെളിയിക്കാൻ അപേക്ഷകർക്ക് ആവശ്യമായ തെളിവുകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിയമമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വ പ്രക്രിയയിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ സി.എ.എ അനുവദിക്കും. അപേക്ഷകർ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാർസി, ജൈന, ബുദ്ധ സമുദായങ്ങളിൽ പെട്ടവരായിരിക്കണം. ഈ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലും ഈ സമുദായങ്ങൾ മതപരമായ പീഡനം നേരിട്ടുവെന്ന അനുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.