scorecardresearch

Pune Bridge Collapses: പൂനെയിൽ പാലം തകർന്നുവീണു; 15 പേർ ഒഴുക്കിൽപ്പെട്ടു, രണ്ട് മരണം

Pune Bridge Collapses: ശക്തമായ മഴയെതുടർന്ന് ഇന്ദ്രയാനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നിലയിലാണ്. ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്

Pune Bridge Collapses: ശക്തമായ മഴയെതുടർന്ന് ഇന്ദ്രയാനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നിലയിലാണ്. ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്

author-image
WebDesk
New Update
pune bridge

പൂനെയിൽ തകർന്ന് പാലം തകർന്നുവീണപ്പോൾ

Pune Bridge Collapses: പൂനെ: മഹാരാഷ്ട്രയിൽ പാലം തകർന്നുവീണ് രണ്ട് മരണം. പുനെയ്ക്ക് സമീപം ഇന്ദ്രയാനി നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് വീണത്. നിരവധി വിനോദസഞ്ചാരികൾ  സംഭവ സമയത്ത് പാലത്തിൽ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

Advertisment

Also Read:അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

15-ഓളം വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.മരണസംഖ്യ ഉയരാമെന്നും പോലീസ് പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്ന് പിംപ്രി-ചിഞ്ച്വാഡ് ജില്ലാ ദുരന്ത നിവാരണ ഓഫീസർ വിത്തൽ ബൻഹോട്ട് പറഞ്ഞു. 

പൂനെയിൽ നിന്ന്  30 കിലോമീറ്റർ അകലെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ് മലയ്ക്ക് സമീപമാണ് സംഭവം. മലയിടുക്കുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ സ്ഥലത്ത് നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഒഴിവുദിവസം ആയതിനാൽ ഇന്ന് തിരക്ക് കൂടുതലായിരുന്നു. 

Advertisment

Also Read:'നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ

ശക്തമായ മഴയെതുടർന്ന് ഇന്ദ്രയാനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നിലയിലാണ്. ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഴയും മോശം കാലാവസ്ഥയും കാരണം ജൂൺ ആദ്യവാരം ഇവിടെ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വീണ്ടും കുണ്ഡ് മലനിരകളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.

Also Read:ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം

അപകടം ഉണ്ടായ പാലത്തിൽ ഫോട്ടൊയെടുക്കാൻ സഞ്ചാരികൾ സ്ഥിരമായി നിൽക്കാറുള്ളതാണ്. ഭാരം കൂടിയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടിയന്തര സേവനങ്ങൾ മുങ്ങൽ വിദഗ്ധരും സ്ഥലത്തുണ്ട്. 

Read More

വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ

Pune

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: