/indian-express-malayalam/media/media_files/uploads/2020/09/brazil-story.jpg)
വില്ലുകളും ഷോട്ട്ഗണ്ണുകളുമായി മോട്ടോർ സൈക്കിളുകളിലായെത്തിയ ഒരു കൂട്ടം ടെംബെ വംശക്കാരായ ആളുകൾ ബ്രസീലിലെ ആമസോണിലെ അവരുടെ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞു. അതിലൊരാൾ പൂട്ട് തുറന്ന് ഗേറ്റിൽ നിന്ന് ചങ്ങല മാറ്റി.
“നിങ്ങൾക്ക് വരാം,” 33 കാരിയായ റെജിസ് ടുഫോ മൊറീറ ടെംബെ ഒരു സന്ദർശകനോട് പറഞ്ഞു. “ഞങ്ങൾ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ്, ഒപ്പം ഞങ്ങളുടെ നല്ലതിന് കൂടിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ചിന് ശേഷം ഈ ഗേറ്റ് അപൂർവം സമയങ്ങളിൽ മാത്രമേ തുറന്നിട്ടുള്ളൂ എന്നത് ടെംബെ സമുദായാംഗങ്ങൾക്കിടയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കോവിഡ് ബാധപോലും എന്തുകൊണ്ട് സ്ഥിരീകരിച്ചിട്ടില്ല എന്നതിന് വിശദീകരണം നൽകുന്നു.
Read More: Explained: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെയും മറികടന്ന് ഇന്ത്യ; 41 ലക്ഷത്തിലധികം രോഗബാധിതർ
ഒരൊറ്റ കോവിഡ് ബാധപോലും സ്ഥിരീകരിക്കാത്ത ആറുമാസം.അതും കോവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്ന ബ്രസീൽ പോലൊരു രാജ്യത്ത്. ആ അപൂർവ നേട്ടം ആഘോഷിക്കുന്നതിനായി അവർ ഒരു ഉത്സവം ഒരുക്കുകയായിരുന്നു, ഒപ്പം ആ ചടങ്ങ് പകർത്താൻ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർക്കും ക്ഷണം ലഭിച്ചു.
ടെനെറ്റെഹാര സമുദായത്തിന്റെ ഉപ സമുദായങ്ങളിൽ ഒന്നാണ് ടെമ്പ സമുദായം. പാരാ സംസ്ഥാനത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ആൾട്ടോ റിയോ ഗുവാമയിലാണ് ടെമ്പ സമുദായാംഗങ്ങളുടെ കോവിഡ് മുക്ത പ്രദേശം.
രാജ്യത്ത് പല തദ്ദേശീയ സമുദായങ്ങൾക്കിടയിലും കോവിഡ് രോഗബാധ വ്യാപിച്ചിരുന്നു. വ്യാപാരത്തിനും അവശ്യവസ്തുക്കൾ വാങ്ങുന്നതിനും സർക്കാരിൽ നിന്നുള്ള ധനസഹായം വാങ്ങുന്നതിനുമെല്ലാം അടുത്തുള്ള നഗരങ്ങളിലേക്ക് പോയവർ വഴിയായിരുന്നു ഗ്രാമങ്ങളിലേക്ക് വൈറസ് വ്യാപിച്ചത്.
Read More: നാലുമാസം കൊണ്ടൊരു ആശുപത്രി സമുച്ചയം; കാസർഗോട്ടുകാരെ വിസ്മയിപ്പിച്ച് ടാറ്റ
കാജ്യൂറോ, ടെക്കോഹാവ്, കാനിന്ദെ ഗ്രാമങ്ങളിലെ നൂറുകണക്കിന് ടെംബെ വംശജർ അവരുടെ ഗ്രാമങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചിടുകയാണ് ഇപ്പോൾ. അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ആളുകൾക്ക് പുറത്തുപോവാൻ അനുമതിയുള്ളത്. ഔദ്യോഗിക ആരോഗ്യ സേവന ഏജൻസിയായ സെസായിയിൽ നിന്നുള്ള ഏജന്റുമാർക്ക് അതീവ നിയന്ത്രണങ്ങളോടെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും അനുമതി നൽകാറുണ്ട്.
ഇപ്പോൾ, പാരായിൽ പ്രതിദിനം സ്ഥിരീകരിക്കുന് കോവിഡ് രോഗബാധയുടെ എണ്ണവും കോവിഡ് മരണവും കുറഞ്ഞുകഴിഞ്ഞതിനാൽ, ഈ മഹാവ്യാധിയിൽ നിന്ന് പ്രദേശം മുഴുവനായും മോചിതമാവുമെന്നും ടെംബെ സമുദായക്കാർ ഇപ്പോൾ അഭിപ്രായപ്പെടുന്നു.
“ഞങ്ങൾ നഗരത്തിലേക്ക് പോയിട്ടില്ല, മറ്റ് ഗ്രാമങ്ങളിലേക്ക് പോയില്ല. ഞങ്ങൾ ക്വാറന്റൈനിൽ തുടർന്നു. ഞങ്ങൾ അത് ശീലമാക്കി, ഞങ്ങൾ ഇപ്പോഴും അത് ശീലമായി തുടരുന്നു,” ടെകോഹോ ഗ്രാമത്തിലെ ഗ്രാമത്തലവനായ സെർജിയോ മുക്സി ടെംബെ പറഞ്ഞു.
Read More: Explained: കൃത്യമായ ഫലം ലഭിക്കാൻ പിസിആർ, ആന്റിബോഡി പരിശോധനകൾ സംയോജിപ്പിക്കുന്നതെങ്ങനെ
“അതുകൊണ്ടാണ് ഞങ്ങൾ ഒരു ചെറിയ ചടങ്ങ് നടത്തുന്നത്, അതിനാലാണ് ഇന്ന് ഞങ്ങൾക്കിടയിൽ രോഗബാധയില്ലാത്തതിനാൽ ഞങ്ങൾക്ക് സന്തോഷിക്കാനാവുന്നത്,” അദ്ദേഹം പറഞ്ഞു.
രോഗ വ്യാപനം തുടങ്ങിയ സമയത്ത് തന്നെ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ പ്രത്യേക സമിതികൾ രൂപീകരിച്ച് അവരുടെ പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവരെ സന്ദർശിച്ച് കോവിഡിന്റെ അപകടത്തെക്കുറിച്ചും അത് എങ്ങനെ പകരുന്നുവെന്നും ബോധവത്കരിക്കാൻ ആരംഭിച്ചിരുന്നു.
“കുടുംബങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതിനായി ഞങ്ങൾ ഒരു ഗ്രൂപ്പ് സൃഷ്ടിക്കാൻ തീരുമാനിച്ചു, കാരണം ആരോഗ്യ പ്രവർത്തകരുടെയും വിദഗ്ധരുടെെയും പ്രസംഗത്തിന്റെ സമയത്ത് പോലും ആളുകൾ ശ്രദ്ധിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു,” എന്നാണ് തദ്ദേശ ഭാഷാ അദ്ധ്യാപിക കൂടിയായ 48 കാരിയായ സാന്ദ്ര ടെംബെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Read More: ഓക്സ്ഫോർഡ്-ആസ്ട്രാസെനെക കോവിഡ് മരുന്ന് പരീക്ഷണം പുനരാരംഭിച്ചു
“തുടക്കത്തിൽ, ഞങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം തുടക്കത്തിൽ ഞങ്ങളുടെ അടുത്ത് എത്തിച്ചേർന്നവരൊന്നും അതിന് സമ്മതിച്ചില്ല. ഒപ്പം ‘നിങ്ങൾ എന്തിനാണ് അങ്ങനെ പറയുന്നത്? എന്തിനാണ് ഐസൊലേഷനിൽ കഴിയേണ്ടത്?’ എന്നെല്ലാം അവർ ചോദിക്കുകയും ചെയ്തു. ആ നിമിഷം വളരെ നിർണായകമായിരുന്നു,” സാന്ദ്ര ടെംബെ പറഞ്ഞു.
തങ്ങൾ പറഞ്ഞ കാര്യങ്ങൾ ആളുകൾ ശ്രദ്ധിച്ചു എന്നതിൽ തനിക്ക് കൃതജ്ഞതയുണ്ടെന്നും അവർ പറഞ്ഞു. തന്റെ സമുദായക്കാർക്ക് മറ്റ് തദ്ദേശീയ സമുദായങ്ങളിലുള്ളവർ അനുഭവിച്ചത്ര പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.
രാജ്യത്തെ തദ്ദേശീയ സമുദായാംഗങ്ങൾക്കിടയിൽ 31,306 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 793 പേർ മരിക്കുകയും ചെയ്തിരുന്നു.
ലോകത്താകെ 158 തദ്ദേശീയ സമുദായങ്ങളിൽ നിന്നുള്ള വ്യക്തികളെ കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനവും ബ്രസീലിലുള്ള സമുദായങ്ങളാണെന്ന് കണ്ടെത്തിയതായി ഒരു ഇൻറജീനിയസ് അഡ്വോക്കസി ഗ്രൂപ്പായ സോഷ്യോ-എൻവയോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
Read More: Brazil Indigenous group celebrates 6 months without COVID-19
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.