കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനായുള്ള പിസിആർ പരിശോധനയ്ക്കും റാപിഡ് ആന്റിബോഡി പരിശോധനയ്ക്കും അവയുടേതായ പരിമിതികളുണ്ട്. മൂക്ക്, തൊണ്ട എന്നിവയിൽ നിന്നുള്ള സാംപിളുകളെടുത്താണ് പിസിആർ പരിശോധന നടത്തുക. പരിശോധന നടക്കുന്ന സമയത്ത് വൈറസ് സാന്നിദ്ധ്യം മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും മാറി ശ്വാസകോശത്തിയ നിലയിലാണെങ്കിൽ അത് പരിശോധനാ ഫലത്തെ ബാധിച്ചേക്കാം.
ആന്റിബോഡി പരിശോധനകളിൽ പേര് സൂചിപ്പിക്കുന്നത് പോലെ ആന്റിബോഡികളെയാണ് തിരയുന്നത്. പക്ഷേ ആന്റിബോഡികൾ അണുബാധയുണ്ടായി ദിവസങ്ങൾ കഴിഞ്ഞ ശേഷം പ്രത്യക്ഷപ്പെടുന്നവയാണ്.
Read More: Explained: മാസ്‌കില്ലെങ്കിൽ സ്വന്തം കാറിലാണെങ്കിലും പിഴ, എന്തുകൊണ്ട്?
ഈ സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ അപര്യാപ്തതകൾ പരിഹരിക്കാനുള്ള മാർഗങ്ങൾക്കായി ഗവേഷകർ പഠനം നടത്തുന്നത്. ഇരു പരിശോധനകളും സംയോജിപ്പിച്ചിട്ടുള്ള മാർഗങ്ങളും ഗവേഷകർ പരിശോധിക്കുന്നു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകർ ഇപ്പോൾ രണ്ട് തരം ടെസ്റ്റുകളും സംയോജിപ്പിച്ചുകൊണ്ടുള്ള പോയിന്റ് ഓഫ് കെയർ ടെസ്റ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‘സെൽ റിപോർട്സ് മെഡിസിൻ’ ജേണലിൽ ഗവേഷകർ പുതിയ പരിശോധനാ സമ്പ്രദായത്തെക്കുറിച്ച് വിശദീകരിക്കുന്നു.
“45 രോഗികളിൽ ഈ രീതി പരീക്ഷിച്ചു. അവർ മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോയുള്ള സാമ്പിളുകൾ നൽകി. രണ്ട് ഭാഗങ്ങളുള്ള ഒരു പരിശോധനയായാണ് തയ്യാറാക്കിയത്. അവയിൽ ഒന്നിൽ കോവിഡ് രോഗാവസ്ഥ കണ്ടെത്താവുന്ന തരത്തിൽ,” പഠന റിപോർട്ടിൽ പറയുന്നു.
Read More: Covid-19 vaccine tracker, Sept 4: കോവിഡ് വാക്സിന്റെ ഫലപ്രാപ്തി ഒക്ടോബറോടെ അറിയാമെന്ന് ഫൈസർ
ആദ്യ ഭാഗത്ത്, കൃത്രിമ സാർസ് കോവി വൈറസുകൾ രോഗികളിൽ നിന്നുള്ള ശ്രവവുമായി ആന്റിബോഡികൾ ഉണ്ടോ എന്ന് പരിശോധിച്ചു. രണ്ടാംഘട്ടത്തിൽ പിസിആർ ടെസ്റ്റും നടത്തി. ഈ പരിശോധനയിലൂടെ 24 പേരിലാണ് രോഗം കണ്ടെത്തിയതെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
മൊത്തത്തിൽ, ന്യൂക്ലിക് ആസിഡ് പരിശോധനകളിലൂടെ കോവിഡ് -19 ഉള്ള രോഗികളിൽ പത്തിൽ എട്ട് പേരുടെ രോഗം സ്ഥിരീകരിക്കാനാവും. എന്നാൽ ദ്രുതഗതിയിലുള്ള ആന്റിബോഡി പരിശോധനകളുമായി സംയോജിപ്പിക്കുമ്പോൾ, കോവിഡ് -19 രോഗികളിൽ ഇത് 100% ശരിയായി തിരിച്ചറിയാനായി.
Read More: Explained: How to combine antibody and PCR tests for better results