/indian-express-malayalam/media/media_files/2025/05/13/ZUoa4xe8KXIyXkPQ5LVv.jpg)
ഫൊട്ടോ: എഎൻഐ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ സാംബ മേഖലയിൽ ഇന്നലെ രാത്രി സംശയാസ്പദമായ നിലയിൽ ചില ഡ്രോണുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം. സാംബ സെക്ടറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കനചക്, പർഗ്വാൾ, കേരി ബട്ടൽ പ്രദേശങ്ങളിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പ് ആരംഭിച്ചതോടെ ജമ്മുവിലെ അഖ്‌നൂരിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
പഞ്ചാബിലെ അമൃത്സറിലും ഹോഷിയാർപൂരിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. "ഞങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിച്ചു, പ്രോട്ടോക്കോൾ അനുസരിച്ചും അതീവ ജാഗ്രത പാലിച്ചും ഞങ്ങൾ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആളുകളോട് വീടിനുള്ളിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്," അമൃത്സർ ജില്ലാ കലക്ടർ പറഞ്ഞു.
മുകേരിയൻ, ദസുയ സബ്ഡിവിഷനുകളിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചതായും തൽക്കാലത്തേക്ക് വൈദ്യുതി വിതരണം വിച്ഛേദിച്ചതായും ഹോഷിയാർപൂർ ഡെപ്യൂട്ടി കമ്മീഷണർ ആഷിക ജെയിൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഈ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് ജെയിൻ പറഞ്ഞു.
Read More
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.