scorecardresearch

'നരേന്ദ്ര മോദിയേയോ ഹിമന്ത ശർമ്മയേയോ ഭയക്കുന്നില്ല'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

നരേന്ദ്രമോദിയേയും അസം മുഖ്യമന്ത്രിയേയും ഉൾപ്പടെ തങ്ങൾ ആരേയും ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി

നരേന്ദ്രമോദിയേയും അസം മുഖ്യമന്ത്രിയേയും ഉൾപ്പടെ തങ്ങൾ ആരേയും ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി

author-image
WebDesk
New Update
Rahul Gandhi|India|India

ഫയൽ ചിത്രം

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ അസമിൽ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി. ന്യായ് യാത്ര കടന്നുപോകവേ തന്റെ വാഹനത്തിന് മുന്നിലേക്ക് കൊടികളുമേന്തി ഒരു സംഘം എത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയേയും വിമർശിച്ചുകൊണ്ട് രാഹുൽ രംഗത്തെത്തിയത്.നരേന്ദ്രമോദിയേയും അസം മുഖ്യമന്ത്രിയേയും ഉൾപ്പടെ തങ്ങൾ ആരേയും ഭയപ്പെടുന്നില്ലെന്നും രാഹുൽ തുറന്നടിച്ചു.

Advertisment

“ഇന്ന് ചില ബി.ജെ.പി പ്രവർത്തകർ പതാകയുമായി ഞങ്ങളുടെ ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽ നിന്നിറങ്ങി, അവർ ഓടിപ്പോയി. എത്ര പോസ്റ്ററുകൾ വേണമെങ്കിലും കീറുക... ഞങ്ങൾ കാര്യമാക്കുന്നില്ല. ഇത് നമ്മുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, നരേന്ദ്രമോദിയേയും അസം മുഖ്യമന്ത്രിയേയും ഉൾപ്പടെ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല..രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹട്ടിലൂടെ കടന്നുപോകുമ്പോൾ, ബിജെപിയുടെ പതാകയുമായി ഒരു സംഘം ആളുകൾ യാത്രയുടെ ഭാഗമായി സഞ്ചരിച്ചിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ വാഹനം  ആക്രമിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. ഏതാനും മിനിറ്റുകൾക്ക് മുമ്പ് സോനിത്പൂരിലെ ജമുഗുരിഹാട്ടിൽ വെച്ച് എന്റെ വാഹനം അക്രമിച്ച ബിജെപി ജനക്കൂട്ടം വിൻഡ്ഷീൽഡിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി, ”രമേശ് പറഞ്ഞു.

Advertisment

അവർ വെള്ളം എറിയുകയും ബിജെഎൻവൈ (ഭാരത് ജോഡോ ന്യായ് യാത്ര) വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾ സംയമനം പാലിച്ച് ഗുണ്ടകൾക്ക് നേരെ എതിർത്ത് നിന്നു. ഇത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രവർത്തിയാണെന്നും ഞങ്ങൾ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പതാകയേന്തി ആളുകൾ തിങ്ങിക്കൂടിയിരുന്ന പ്രദേശത്തുകൂടി യാത്രയുടെ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയപ്പോൾ ആദ്യം വന്ന കാറിലുണ്ടായിരുന്ന ഒരാളെ താഴെയിറക്കാൻ അവർ ശ്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയും ഇവർ തട്ടിയെടുത്തു. രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ബസ് ഈ പ്രദേശത്തുകൂടി കടന്നുപോയപ്പോഴും ഈ സംഘം സ്ഥലത്തുണ്ടായിരുന്നു. ബസ് വേഗത കുറച്ചപ്പോൾ അവർ "മോദി, മോദി" എന്ന് വിളിച്ച സംഘത്തിന്  ബസിനുള്ളിൽ നിന്ന് രാഹുൽ ചുംബനം നൽകുകയാണ് ചെയ്തത്.

അതേ സമയം കോൺഗ്രസിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. നേരത്തേ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച (ജനുവരി 22) രാവിലെ നാഗോണിലെ തീർത്ഥാടന കേന്ദ്രമായ ബട്ടദ്രാവ സന്ദർശിക്കരുതെന്ന് കോൺഗ്രസിന്റെ യാത്രയുടെ സംഘാടകരോട് ഹിമന്ത അഭ്യർത്ഥിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന അതേ സമയം സ്ഥലം സന്ദർശിച്ചാൽ അസമിനെ തെറ്റായ തരത്തിൽ ചിത്രീകരിക്കാനുള്ള വഴിയാവുമെന്നും ബടദ്രാവ താനും രാമക്ഷേത്രവും തമ്മിൽ മത്സരത്തിന്റെ ചിത്രം ഉണ്ടാകരുതെന്നും ശർമ്മ പറഞ്ഞു.

Read More

Rahul Gandhi Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: