scorecardresearch

ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; വാഗ്‌ദാനങ്ങളുമായി ബിജെപി

ബിജെപി അധികാരത്തിലെത്തിയാൽ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നും പാവപ്പെട്ടവർക്ക് എൽപിജി സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുമെന്നും നഡ്ഡ

ബിജെപി അധികാരത്തിലെത്തിയാൽ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നും പാവപ്പെട്ടവർക്ക് എൽപിജി സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുമെന്നും നഡ്ഡ

author-image
WebDesk
New Update
news

ജെ.പി.നഡ്ഡ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ പുറത്തിറക്കിയ ആദ്യ ഭാഗത്തിൽ വൻ വാഗ്‌ദാനങ്ങളാണുള്ളത്. ബിജെപി അധികാരത്തിലെത്തിയാൽ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നും പാവപ്പെട്ടവർക്ക് എൽപിജി സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുമെന്നും ഹോളി, ദീപാവലി മാസങ്ങളിൽ ഒരു സൗജന്യ സിലിണ്ടർ നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. 

Advertisment

ഗർഭിണികൾക്ക് ആറ് പോഷകാഹാര കിറ്റുകളും 21,000 രൂപയും നൽകുമെന്ന് ജെ.പി.നഡ്ഡ പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

60-70 പ്രായപരിധിയിലുള്ളവർക്ക് 2,000-2,500 രൂപയും 70 വയസിന് മുകളിലുള്ളവർക്ക് 3,000 രൂപയും ലഭിക്കുന്ന പെൻഷൻ പദ്ധതിയും പ്രകടന പത്രികയിലുണ്ട്. ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള സഹായം 3,000 രൂപയായി ഉയർത്തുമെന്നും എല്ലാ ചേരികളിലും അടൽ കാന്‍റീനുകൾ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഭക്ഷണം നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുക. ഒരു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 13,033 ബൂത്തുകളാണുള്ളത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതിൽ 2.08 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. 

Read More

Advertisment
Bjp Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: