/indian-express-malayalam/media/media_files/2025/09/30/bihar-sir-voter-list-2025-09-30-19-12-40.jpg)
Express Photo by Rahul Sharma
Bihar SIR Voters List: ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ച പുറത്തുവിട്ട അന്തിമ വോട്ടർ ലിസ്റ്റിൽ 7.42 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(എസ്ഐആർ) ആരംഭിക്കുന്നതിന് മുൻപ് ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.89 കോടി ആയിരുന്നു.
കരട് വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയത്താണ് 65 ലക്ഷം പേരുകൾ വെട്ടിയത്. കരട് വോട്ടർ പട്ടിക തയ്യാറാക്കിയതിന് ശേഷമാണ് 3.66 ലക്ഷം വോട്ടർമാരുടെ പേരുകൾ കൂടി വെട്ടിയത്. കരട് വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയം 21.53 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിലേക്ക് ചേർത്തയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ജൂൺ 24ന് ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം(എസ്ഐആ) നടത്താൻ നിർദേശിച്ചത്. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആദ്യം ഇതിന് തുടക്കമിടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുറത്തുവിട്ട കരട് വോട്ടർ പട്ടികയിലാണ് 65 ലക്ഷം പേരുകൾ വെട്ടിയത്.
മരണപ്പെട്ടവരുടേയും ബിഹാർ വിട്ടുപോയവരുടേയും പല സ്ഥലങ്ങളിലെ രണ്ട് വട്ടം വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരേയും പേരുകൾ വെട്ടിയതോടെയാണ് 65 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയത് എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെടുന്നു. ബുത്ത് തല ഉദ്യോഗസ്ഥരാണ് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ചത്.
Also Read: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; നാലാം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം
"പെട്ടെന്നുള്ള നഗരവത്കരണം, തുടരെയുള്ള പലായനം, പ്രായപൂർത്തിയായ വോട്ടർമാരുടെ എണ്ണം വർധിക്കുന്നത്, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന മരണങ്ങൾ, മറ്റ് രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർ എന്നീ കാരണങ്ങളെ തുടർന്നാണ് വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന് നിർദേശം നൽകിയത് എന്ന് ജൂൺ 24ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ജൂലൈ 1, 1987ന് മുൻപ് ജനിച്ചവർ ജനന തിയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. 1987, ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ അവരുടെ ജനന സർട്ടിഫിക്കറ്റും അവരുടെ മാതാപിതാക്കളിൽ ഒരാളുടെ ജനന സർട്ടിഫിക്കറ്റ് രേഖകളും ഹാജരാക്കണം.
Also Read: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ എൻജിഒ എഡിആർ സുപ്രീം കോടതിയിൽ
വോട്ടർപട്ടിക തീവ്രപരിഷ്കരണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. വോട്ടർമാരുടെ പൗരാവകാശം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് അധികാരം എന്ന് ചോദിച്ചുള്ള ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഒക്ടോബർ ഏഴിന് എസ്ഐആറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി പരിഗണിക്കും.
Read More: Vijay Rally Stampede: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.