/indian-express-malayalam/media/media_files/LQfQfbi2vXK4DEv9AOXp.jpg)
സ്ഫോടനം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേ വീണ്ടും തുറന്നു. (എക്സ്‌പ്രസ് ഫോട്ടോ)
ബെല്ലാരി: ബെംഗളൂരുവിൽ രാമേശ്വരം കഫേയിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബല്ലാരിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രണ്ട് സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. സയ്യിദ് ഷബീർ എന്നയാളെയാണ് കേന്ദ്ര അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ഈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എൻഐഎ അറിയിക്കുന്നത്. സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻഐഎ അഭ്യർത്ഥിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മാർച്ച് ഒന്നിന് സ്‌ഫോടനം നടന്ന് എട്ടു മണിക്കൂറിന് ശേഷം ബല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിയെ അവസാനമായി കണ്ടത്.
സ്ഫോടനം നടന്ന് അഞ്ച് ദിവസത്തിന് ശേഷം, മാർച്ച് 6ന് ലഭ്യമായ എൻഐഎ തെളിവുകൾ പ്രകാരം ബല്ലാരി ആസ്ഥാനമായുള്ള "ഐസിസ് മൊഡ്യൂളിലെ" നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് അന്തർ സംസ്ഥാന സർക്കാർ ബസുകളിൽ ബല്ലാരിയിലെത്തുകയും അജ്ഞാതമായ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷപ്പെട്ട റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഈ ദൃശ്യങ്ങൾ വഴി കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ പാത ഒരുമിച്ച് പരിശോധിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രതി കഫേയ്ക്ക് വളരെ അടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ നിന്ന് അയാൾ ആദ്യം ഒരു വോൾവോ ബസിൽ (KA 47 F 4517) കയറുന്നതായി റൂട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കഫേയിൽ നിന്ന് 3 കിലോമീറ്റർ അകലെയായി ഇയാൾ തൻ്റെ വസ്ത്രം മാറ്റി. അവിടെ അദ്ദേഹം ധരിച്ചിരുന്ന ബേസ്ബോൾ തൊപ്പിയും ഷർട്ടും ഉപേക്ഷിച്ച്, ഒരു കാഷ്വൽ ടീ ഷർട്ടിൽ പുറത്തുവന്നതായി വൃത്തങ്ങൾ അറിയിച്ചു.
സ്ഫോടനം നടന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ബെംഗളൂരുവിൽ നിന്ന് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള തുംകൂരിലേക്ക് പുറപ്പെടുന്ന സംസ്ഥാന ബസിലെ സിസിടിവി ദൃശ്യങ്ങളിലും പ്രതിയുടെ മുഖം പതിഞ്ഞിട്ടുണ്ട്. തൊപ്പി കൂടാതെ പുതിയ വസ്ത്രം ധരിച്ചയാളുടെ ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുംകൂരുവിലേക്കുള്ള യാത്രാമധ്യേ ബസിൽ നിന്ന് ഇറങ്ങിയതാണെന്ന് കരുതുന്നു. ഏകദേശം ആറ് മണിക്കൂറിന് ശേഷം രാത്രി 8.58ന് ബല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പ്രതി വീണ്ടും കുടുങ്ങിയിരുന്നു.
Read More:
- ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us