scorecardresearch

തൊപ്പിയും മാസ്ക്കും കണ്ണടയും ധരിച്ചെത്തി; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

ഇളംനീല നിറത്തിലുള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. പൊലീസ് ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56നാണ് നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്.

ഇളംനീല നിറത്തിലുള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. പൊലീസ് ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56നാണ് നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്.

author-image
WebDesk
New Update
Bengaluru restaurant blast

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ബെംഗളൂരു: ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. തൊപ്പിയും മാസ്ക്കും കണ്ണടയും വച്ച ഒരാളാണ് പ്രധാന പ്രതിയെന്നാണ് സംശയിക്കുന്നത്. ഇളംനീല നിറത്തിലുള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. പൊലീസ് ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56നാണ് നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്.

Advertisment

റെസ്റ്റോറന്റിൽ വന്ന് സ്നാക്സ് കഴിച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. വലിയൊരു ബാഗിൽ ഇയാൾ കൈയ്യിൽ കരുതിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്ന സ്ഥലത്ത് ഈ ബാഗ് വച്ച് ഇയാൾ അതിവേഗം കടന്നുകളയുകയായിരുന്നു. ഇതിനകത്ത് ടിഫിൻ ബോക്സിന് അകത്താണ് ഐ.ഇ.ഡി ബോംബ് വച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി വേഗത്തിൽ നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

Advertisment

ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചതോടെ 9 പേർക്കാണ് ഇന്നലെ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്. 45കാരിയായ സ്ത്രീക്ക് ദേഹത്ത് 45 ശതമാനത്തിനടുത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ബാഗ് വച്ച സ്ഥലത്താണ് കൂടുതൽ പ്രഹരശേഷിയിൽ സ്ഫോടനം നടന്നത് എന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു.

At least five people were grievously injured after an explosion at #RameshwaramCafe in Bengaluru’s Whitefield area on Friday. The injured, including one woman, were shifted to a nearby hospital.

രാമേശ്വരം കഫേയിൽ ഉപയോഗിച്ച സ്ഫോടക വസ്തുവും മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട സ്ഫോടക വസ്തുക്കളും തമ്മിൽ സാമ്യമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മംഗലാപുരം സംഭവത്തിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ ഐഎസ് പ്രവർത്തകൻ മുഹമ്മദ് ഷരീഖിന് പൊള്ളലേറ്റതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. ഈ സംഭവം നിലവിൽ എൻഐഎ അന്വേഷിക്കുകയാണ്.

Read More

Blast Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: