/indian-express-malayalam/media/media_files/2025/08/22/west-bengal-2025-08-22-15-56-11.jpg)
സുനാലി ബീവി, ഭർത്താവ് ഡാനിഷ്
കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറി എന്ന കാരണത്തിലാണ് എട്ട് മാസം ഗർഭിണിയായ സുനാലി ബീവിയെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാൽ, ബംഗ്ലാദേശ് രേഖകളിൽ സുനാലി ബീവി വിദേശിയാണ്. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയെന്ന് കാരണത്തിൽ 29-കാരിയെ കഴിഞ്ഞദിവസമാണ് ബംഗ്ലാദേശ് പോലീസ് അറസ്റ്റ്് ചെയ്തത്. താൻ ഏത് രാജ്യക്കാരിയെന്നറിയാതെ ബംഗ്ലാദേശിലെ തടവറയിൽ കഴിയുകയാണ് സുനാലി ബീവി.
കഴിഞ്ഞ ആഴ്ചയാണ് സുനാലി ബീവിയും ഭർത്താവിനെയും എട്ടുവയസ്സുള്ള മകനെയും അനധികൃത കുടിയേറ്റമെന്ന് കാരണത്തിൽ ഡൽഹിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിയിൽ നിന്നുള്ളവരാണ. തെറ്റിദ്ധാരണയെ തുടർന്നാണ് ഈ കുടുംബത്തെയും നാടുകടത്തിയത്്. ഇത് സുനാലി ബീവിയുടെയും കുടുംബത്തിന്റെയും മാത്രം സ്ഥിതിയല്ല. പശ്ചിമബംഗാൾ സ്വദേശികളായ നിരവധി പേരാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്.
Also Read:പാർലമെന്റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടി അകത്തു പ്രവേശിച്ച യുവാവ് പിടിയിൽ
പശ്ചിമ ബംഗാളിൽ നിന്നുള്ള മറ്റൊരു കുടുംബമായ സ്വീറ്റി ബീവിയും ഇവരുടെ ആറും പതിനാറും വയസ്സുള്ള കുട്ടികളും ഇതേപോലെ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ടവരാണ്. ഇവരും സമാനരീതിയിൽ ബംഗ്ലാദേശ് ജയിലിൽ കഴിയുകയാണ്. ഇരു കുടുംബങ്ങളുടെ ബന്ധുക്കളും കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Also Read:ഗുജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥി കുത്തിക്കൊന്നു
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ നിന്നുള്ളവരാണ് സുനാലി ബീവിയുടെ കുടുംബം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡൽഹിയിൽ വീട്ടുജോലികൾ ചെയ്താണ് ഇവർ കുടുംബം പുലർത്തിവന്നിരുന്നത്. ഡൽഹിയിലെ കെ എൻ കട്ജു മാർഗ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശികൾ എന്ന് പേരിൽ നാടുകടത്തിയത. നാടുകടത്തലിന് പിന്നാലെ ബംഗ്ലാദേശിലെ അജ്ഞാത കേന്ദ്രത്തിൽ നിന്ന് സുനാലി ബീഗവും കുടുംബവും സഹായം അഭ്യർഥിക്കുന്നതിന്റെ വീഡിയോ പശ്ചിമബംഗാളിൽ വ്യാപകമായി വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് കുടുംത്തിന്റെ ഇടപെടലുണ്ടയത്.
Also Read:ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
ബംഗ്ലാദേശ് കുടിയേറ്റക്കാർ എന്ന തെറ്റിദ്ധരിച്ച് പശ്ചിമബംഗാൾ സ്വദേശികളെ ഇത്തരത്തിൽ നാടുകടത്തുന്നത് ആശങ്കാജനകമായ കാര്യമാണെന്ന് പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ സമിരുൾ ഇസ്ലാം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഇത്തരത്തിൽ നാടുകടത്തപ്പെടുന്നു. നിയമപരമായ വഴിയിലൂടെ അവരെ തിരികെ നാട്ടിലെത്തിക്കും. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്- സമിരുൾ ഇസ്ലാം പ്രതികരിച്ചു.
നേരത്തെ മുംബൈയിലും രാജസ്ഥാനിലും കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് തള്ളിവിട്ട പശ്ചിമബംഗാൾ സ്വദേശികളായ ഒൻപത് പേരെ പശ്ചിമ ബംഗാൾ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് തിരികെ കൊണ്ടുവന്നിരുന്നു.
Read More:ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.