scorecardresearch

Parliament Security Breach: പാർലമെന്റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടി അകത്തു പ്രവേശിച്ച യുവാവ് പിടിയിൽ

Parliament Security Breach Update: റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Parliament Security Breach Update: റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

author-image
WebDesk
New Update
Parliament Security Breach

Express Photo by Amit Mehra

ഡൽഹി: പാര്‍ലമെന്‍റ് മന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം. യുവാവ് മരത്തിൽ കയറിയ ശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.

Advertisment

ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം. റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഇന്റലിജൻസ് ബ്യൂറോയും സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Also Read: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടം; വിദേശ ട്രക്ക് ഡ്രൈവർമാർക്കുള്ള വിസ നിർത്തലാക്കി യുഎസ്

ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. കറുത്ത ടീ-ഷർട്ടും കാക്കി പാന്റും ധരിച്ചയാരുന്നു പ്രതി എത്തിയത്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി മാനസ്സിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Advertisment

Also Read: 'ജമ്മു റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറിക്കും'; പ്രാവിന്‍റെ കാലില്‍ ഭീഷണി സന്ദേശം

അതേസമയം, 2023 ഡിസംബറിലും, പാർലമെന്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ശൂന്യ വേളയിലെ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിൽ, ലഖ്‌നൗവിൽ നിന്നുള്ള സാഗർ ശർമ്മ (25), മൈസൂരുവിൽ നിന്നുള്ള മനോരഞ്ജൻ ഡി (35) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

Read More:നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: