/indian-express-malayalam/media/media_files/2025/08/21/rekha-guptha-2025-08-21-11-32-10.jpg)
രേഖ ഗുപ്ത
Rekha Gupta Attacked: ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തു. ബുധനാഴ്ച രാത്രി ഡൽഹി മുഖ്യമന്ത്രിയ്‌ക്കെതിരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പോലീസിൽ നിന്ന് സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറിയത്.
Also Read:ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
ബുധനാഴ്ച വൈകിട്ട് വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയ്ക്കിടയിലാണ് രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പരാതി പറയാനെന്ന് വ്യാജേന മുഖ്യമന്ത്രിയ്ക്ക് അരികിലെത്തിയ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഭായ് കിംജി എന്നയാൾ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Also Read:വികസിത് ഭാരത് സമിതി; അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും
ഒരു നായ സ്‌നേഹിയാണ് രാജേഷ് എന്നും അടുത്തിടെ തെരുവു നായ്ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ അസ്വസ്ഥനായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. രാജേഷിന്റെ അമ്മ ബാനുവാണ് ഈ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. 41കാരനായ രാജേഷ് മുഖ്യമന്ത്രിയെ കാണാനെത്തിയത് അറസ്റ്റിലായ ബന്ധുവിന്റെ മോചനത്തിന് വഴിതേടിയാണെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധു തിഹാർ ജയിലിൽ കഴിയുകയാണ്.
Also Read:ഗുജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥി കുത്തിക്കൊന്നു
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വസതിയിൽ എല്ലാ ആഴ്ചയും പൊതുജനങ്ങളുടെ പരാതി കേൾക്കാറുണ്ട്. ഈയാഴ്ച ഈ പരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. അതേ സമയം ഭീരുക്കളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നതെന്ന് രേഖ ഗുപ്ത പ്രതികരിച്ചു.
Read More: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.