scorecardresearch

Bangladeshi Actress Arrest: അനധികൃതമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശ് നടി അറസ്റ്റിൽ, പ്രതി കേരളത്തിൽ എത്തിയെന്ന് പോലീസ്

ശാന്ത പോൾ ബംഗ്ലാദേശിൽ നടന്ന വിവിധ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും 2019 ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന പോലീസ് പറഞ്ഞു

ശാന്ത പോൾ ബംഗ്ലാദേശിൽ നടന്ന വിവിധ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും 2019 ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന പോലീസ് പറഞ്ഞു

author-image
WebDesk
New Update
santa paul

ശാന്ത പോൾ (എക്സ്പ്രസ് ഫൊട്ടൊ)

Bangladeshi Actress Arrested:കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശ് നടിയും മോഡലുമായ യുവതി അറസ്റ്റിൽ. ബംഗ്ലാദേശ് ബാരിസൽ സ്വദേശിനിയായ ശാന്ത പോൾ (28)നെയാണ് കൊൽക്കത്ത പോലീസ് ആന്റി-റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ജാദവ്പൂർ മേഖലയിലെ വാടക അപ്പാർട്ട്മെൻറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും ഒരു വോട്ടർ ഐഡിയും ഒരു റേഷൻ കാർഡും കണ്ടെടുത്തു.

Advertisment

യുവതി താമസിച്ച സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിൽ ഇവരുടെ പേരിലുള്ള നിരവധി ബംഗ്ലാദേശ് പാസ്പോർട്ടുകൾ, റീജൻറ് എയർവേയ്സിന്റെ (ബംഗ്ലാദേശ്) ജീവനക്കാരുടെ കാർഡ്, ധാക്കയിലെ സെക്കൻഡറി വിദ്യാഭ്യാസത്തിൻറെ അഡ്മിറ്റ് കാർഡ്, വ്യത്യസ്ത വിലാസങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ട് ആധാർ കാർഡുകൾ, ഒരു ഇന്ത്യൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ കണ്ടെത്തി. ഇവയെല്ലാം വ്യത്യസ്ത വിലാസങ്ങളിലുള്ളതാണ്.

Also Read:എൻ.ഡി.എ. സഖ്യം ഉപേക്ഷിച്ച് ഒ പനീര്‍ശെല്‍വം

2024 അവസാനത്തോടെ ഒരു പുരുഷനൊപ്പമാണ് യുവതി വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച ഒരു കോടതിയിൽ ഹാജരാക്കിയ യുവതിയെ ഓഗസ്റ്റ് എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ, ശാന്താ പോൾ പൊലീസിന് തൃപ്തികരമായ മറുപടി നൽകിയില്ല. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Also Read:മയക്കുമരുന്നും സെക്സും; 'കെംസെക്സിന്' തീപടർത്തി മെത്, യാബ, ഐസ് ലഹരികൾ; എയിംസ് സർവേ

Advertisment

ഇന്ത്യയിൽ താമസിക്കുന്നതിന് സാധുവായ വിസ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആധാർ, വോട്ടർ, റേഷൻ കാർഡുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്ത രണ്ട് ആധാർ കാർഡുകളിൽ ഒന്നിന് കൊൽക്കത്ത വിലാസവും മറ്റൊന്നിന് ബർദ്വാൻ വിലാസവുമാണ് ഉള്ളത്.

ആധാർ കാർഡ് എങ്ങനെയാണ് ഇവർക്ക് ലഭിച്ചതെന്ന് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് ഇപ്പോൾ യുഐഡിഎഐയുമായി ബന്ധപ്പെടുന്നുണ്ട്. ബംഗ്ലാദേശി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ നിരവധി ടിവി ചാനലുകളിലും ഷോകളിലും അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 

Also Read:103 ദിവസം 'ഡിജിറ്റൽ അറസ്റ്റിൽ'; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 19.24 കോടി രൂപ

അതേസമയം, ശാന്ത പോൾ ബംഗ്ലാദേശിൽ നടന്ന വിവിധ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും 2019 ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. ബംഗാളി, തെലുങ്ക് സിനിമകളിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇവർ തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More: മലേഗാവ് സ്ഫോടന കേസ്: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: