scorecardresearch

Digital Arrest: 103 ദിവസം 'ഡിജിറ്റൽ അറസ്റ്റിൽ'; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 19.24 കോടി രൂപ

Digital arrest scam: കൈവശമുണ്ടായിരുന്ന സ്വർണം വിൽക്കാൻ നിർദേശിക്കുകയും ബാങ്ക് ലോക്കറിലെ സ്വർണം പണയം വെച്ച് വായ്പ എടുപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ വീടും വിറ്റു

Digital arrest scam: കൈവശമുണ്ടായിരുന്ന സ്വർണം വിൽക്കാൻ നിർദേശിക്കുകയും ബാങ്ക് ലോക്കറിലെ സ്വർണം പണയം വെച്ച് വായ്പ എടുപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ വീടും വിറ്റു

author-image
WebDesk
New Update
digital arrest

Representative Image

Digital Arrest Scam: 'ഡിജിറ്റഅറസ്റ്റ്' തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗുജറാത്തില ഗാന്ധിനഗറിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സൈബർ ക്രിമിനലുകൾ ഒരു ഡോക്ടറെ 103 ദിവസം ആണ് ഡിജിറ്റൽ അറസ്റ്റിലാണ് എന്ന് പറഞ്ഞ് തട്ടിപ്പിന് ഇരയാക്കിയത്. ഈ വനിതാ ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 19.24 കോടി രൂപ. 

Advertisment

ഈ വർഷം മാർച്ച് മുതൽ ജൂൺ വരെയാണ് ഡിജിറ്റൽ അറസ്റ്റിലാണ് എന്ന് പറഞ്ഞ് ഡോക്ടറെ കബളിപ്പിച്ച് ഇവരുടെ കയ്യിൽ നിന്ന് കോടികൾ ക്രിമിനലുകൾ കൈക്കലാക്കിയത്. വസ്തുക്കൾ വിറ്റും സ്വർണം പണയം വെച്ചും 19.24 കോടി രൂപ തട്ടിപ്പുകാർക്ക് ഡോക്ടർ കൈമാറി.

Also Read: Digital Arrest Victims: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികളുടെ ആത്മഹത്യ; മുഖ്യപ്രതി പിടിയിൽ

ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് ജ്യോതി വിശ്വനാഥ്, പൊലീസ് എസ്ഐ ആണെന്ന് അവകാശപ്പെട്ട് മോഹൻ സിങ്, പബ്ലിക് പ്രോസിക്യൂട്ടർ ആണെന്ന് പറഞ്ഞ് ദീപക് സെയ്നി, വെങ്കടേശ്വര, നോട്ടറി ഓഫീസർ ആണെന്ന വ്യാജേന പവൻ കുമാർ എന്നിവരാണ് ഡോക്ടറെ കബളിപ്പിച്ചത്. പല പല ഫോൺ നമ്പറുകളിൽ നിന്നാണ് ഇവർ ഡോക്ടറെ ബന്ധപ്പെട്ടിരുന്നത്. 

കള്ളപ്പണക്കേസിൽ പ്രതിയാക്കി എന്ന് പറഞ്ഞ് ഭീഷണി

Advertisment

"ഫോൺ കോളുകൾ, വാട്സ്ആപ്പ് വിഡിയോ കോളുകൾ, വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങൾ എന്നിവയിലൂടെയാണ് ഇരയാക്കപ്പെട്ട ഡോക്ടറുമായി പ്രതികൾ ആശയവിനിമയം നടത്തിയത്. അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് പറഞ്ഞ് മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്നും കേസ് എടുക്കുമെന്നും പറഞ്ഞ് ഇവർ ഡോക്ടറെ ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കി," എസ്പി ധർമേന്ദ്ര ശർമ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.

Also Read: Digital Arrest Victims: ഡിജിറ്റൽ അറസ്റ്റിനെ തുടർന്ന് ദമ്പതികളുടെ ആത്മഹത്യ; ഇരകൾക്ക് നഷ്ടമായത് 60 ലക്ഷം

ഡോക്ടറുടെ ആധാർ കാർഡ് വിവരങ്ങൾ കൈക്കലാക്കിയ പ്രതികൾ ഡോക്ടർ കള്ളപ്പണക്കേസിൽ പങ്കാളിയാണ് എന്ന വിവരം തങ്ങൾക്ക് ലഭിച്ചതായും ഇതിൽ കേസ് രജിസ്റ്റർ ചെയ്തതായും പറഞ്ഞു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട്(FEMA), കള്ളപ്പണം തടയൽ നിയമം(PMLA) എന്നിവ പ്രകാരം ഡോക്ടർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) കേസെടുത്തതായി തട്ടിപ്പുകാർ ഡോക്ടറെ വിശ്വസിപ്പിച്ചു. കേസെടുത്തതായുള്ള വ്യാജ രേഖയാണ് പ്രതികൾ ഡോക്ടർക്ക് നൽകിയത്. 

വീടും സ്വർണവും ഷെയർ മാർക്കറ്റിലെ ഓഹരികളും വിറ്റു

ഈ സംഭവം മറ്റൊരാളോടും പറയരുത് എന്ന് പറഞ്ഞ് ഡോക്ടറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂലൈയിലാണ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്വേഷണം ആരംഭിച്ചതായി സംസ്ഥാന സൈബർ ക്രൈം സെൽ അറിയിച്ചു.

Also Read: PNB Loan Fraud: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ

മാർച്ച് 15 മുതൽ ജൂൺ 26 വരെയാണ് ഡോക്ടറെ പ്രതികൾ ഡിജിറ്റൽ അറസ്റ്റിൽ വെച്ചത് എന്ന് സൈബർ ക്രൈം സെല്ലിന്റെ പ്രസ്താവനയിൽ പറയുന്നു. ഡോക്ടറുടെ ഫിക്സഡ് ഡെപ്പോസിറ്റ് പ്രതികൾ പിൻവലിപ്പിച്ചു. കൈവശമുണ്ടായിരുന്ന സ്വർണം വിൽക്കാൻ നിർദേശിക്കുകയും ബാങ്ക് ലോക്കറിലെ സ്വർണം പണയം വെച്ച് വായ്പ എടുപ്പിക്കുകയും ചെയ്തു. 

ഡോക്ടറുടെ വീടും വിൽക്കേണ്ടി വന്നു. സ്റ്റോക്ക് മാർക്കറ്റിലെ ഷെയറുകളും പിൻവലിപ്പിച്ചു. ഇതിലൂടെയെല്ലാം ലഭിച്ചത് 19,24,41,541 രൂപയാണ്. ഈ പണം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. ഇതിന് ശേഷം വ്യാജ ഫിനാൻഷ്യൽ സൂപ്പർവിഷനറി ഫ്രീസിങ് സർട്ടിഫിക്കറ്റ് ആണ് ഡോക്ടർക്ക് പ്രതികൾ നൽകിയത്. അന്വേഷണം പൂർത്തിയാവുന്നതോടെ പണം തിരികെ നൽകുമെന്നും പ്രതികൾ ഡോക്ടറെ വിശ്വസിപ്പിച്ചു. 

Read More: ഭീകരമാണ് അവസ്ഥ; 2024ൽ തട്ടിയെടുത്തത് 1,935 കോടി; ഡിജിറ്റൽ തട്ടിപ്പിന്റെ വേരുകൾ ഒരു അന്വേഷണം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: