/indian-express-malayalam/media/media_files/2025/07/31/o-panerselvam-2025-07-31-18-10-31.jpg)
ഒ പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം (ഒപിഎസ്) നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎയില്‍ സഖ്യം ഉപേക്ഷിച്ചു. ബിജെപി നയിക്കുന്ന സഖ്യവുമായി ഇനി ബന്ധമില്ലെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചു. ജയലളിതയുടെ വിയോഗ ശേഷം ഭിന്നത രൂക്ഷമായ വേളയില്‍ എ.ഐ.എ.ഡി.എംകെ രണ്ടായി തിരിഞ്ഞിരുന്നു. ഒപിഎസ് വിഭാഗവും എടപ്പാടി പളനിസ്വാമി നയിക്കുന്ന ഇപിഎസ് വിഭാഗവും.
Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ
രണ്ട് മുഖ്യമന്ത്രിമാര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിന് വേണ്ടി അടികൂടിയതോടെ നിയമ പ്രശ്‌നങ്ങളിലേക്ക് എത്തി. ഒടുവില്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക വിഭാഗമായി എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗത്തെ തീരുമാനിച്ചു. ഒറ്റപ്പെട്ടുപോയ ഒപിഎസ് അഭയം തേടിയത് എന്‍ഡിഎയിലാണ്. ബിജെപി നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഒരുക്കം നടത്തവെയാണ് അപ്രതീക്ഷിത രാജി.
Also Read:103 ദിവസം 'ഡിജിറ്റൽ അറസ്റ്റിൽ'; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 19.24 കോടി രൂപ
ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ കാണുന്നതിന് ഒപിഎസ് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇത് ഒപിഎസിനെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് മറ്റൊരു വിവരം. സഖ്യം വിടാന്‍ പ്രേരിപ്പിച്ചത് ഈ സംഭവമാണെന്നും പറയപ്പെടുന്നു.
Also Read:മലേഗാവ് സ്ഫോടന കേസ്: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
അതേസമയം, നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയില്‍ അദ്ദേഹം ചേരുമോ എന്ന ചോദ്യവും ബാക്കിയാണ്. ഇതിനിടെ രാവിലെ നടക്കാനിറങ്ങിയ വേളയില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടിരുന്നു ഒപിഎസ്. ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ വിടുകയാണെന്ന് ഒപിഎസ് വിഭാഗം പ്രഖ്യാപിച്ചത്.
Read More
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.