scorecardresearch

മലേഗാവ് സ്ഫോടന കേസ്: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

author-image
WebDesk
New Update
Pragya Singh

എക്സ്പ്രസ് ഫയൽ ചിത്രം

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ മുഴുവൻ പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ടു. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നീ 7 പ്രതികളെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് 17 വർഷത്തിനുശേഷമാണ് വിധി പറഞ്ഞത്.

Advertisment

Also Read: കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിപ്പിച്ചു, പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവതി

2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ആണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സാധ്വി പ്രഗ്യയെയും ലഫ്റ്റനന്റ് കേണൽ പുരോഹിതിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുമാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പിന്നീട് ജാമ്യത്തിൽ ഇരുവരും പുറത്തിറങ്ങി.

Also Read: ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും; പ്രഖ്യാപനവുമായി ട്രംപ്

Advertisment

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറുന്നത്. എൻഐഎ കേസ് ഏറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും 'മകോക' നിയമം പിൻവലിക്കുകയും ചെയ്തു.

Also Read: സുനാമി; അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ തിരമാലകൾ

പ്രജ്ഞ സിങ്ങിനെ കേസിൽ നിന്ന് ഒഴിവാക്കാൻ എൻഐഎ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. 323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു. 40 പേർ വിചാരണയ്ക്കിടെ കൂറു മാറുകയും ചെയ്തു. 

Read More: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

Nia Court Bomb Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: