scorecardresearch

പ്രക്ഷോഭം ശക്തം; രാജി സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്

വിദ്യാർത്ഥികൾ സുപ്രീം കോടതി വളഞ്ഞ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ കോടതി പരിസരത്ത് സൈന്യത്തെ വിന്യസിച്ചിരുന്നു

വിദ്യാർത്ഥികൾ സുപ്രീം കോടതി വളഞ്ഞ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ കോടതി പരിസരത്ത് സൈന്യത്തെ വിന്യസിച്ചിരുന്നു

author-image
WebDesk
New Update
Bangladesh Chief Justice to resign

ചിത്രം: എക്സ്

ധാക്ക: ബംഗ്ലാദേശിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ, രാജിവയ്ക്കാൻ സന്നദ്ധ പ്രകടിപ്പിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ. ചീഫ് ജസ്റ്റിസിൻ്റെയും, അപ്പീൽ ഡിവിഷനിലെ ഏഴു ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മുതൽ രാജ്യത്ത് ഉടലെടുത്ത പുതിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് രാജിവയ്ക്കാൻ ചിഫ് ജസ്റ്റിസ് തീരുമാനമെടുത്തതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

Advertisment

വിദ്യാർത്ഥികൾ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ കോടതി പരിസരത്ത് സൈന്യത്തെ വിന്യസിച്ചിരുന്നു. പുതുതായി രൂപവത്കരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേർത്ത ഫുൾ കോർട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ താത്കാലിക സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തിട്ടും ബംഗ്ലാദേശില്‍ പ്രക്ഷോഭം തുടരുകയാണ്. ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷവും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 232 പേര്‍ കൊല്ലപ്പെട്ടന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 23ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 560 പേര്‍ മരിച്ചെന്നാണ് വിവരം. രാജ്യത്ത് ഇപ്പോഴും കര്‍ഫ്യു തുടരുകയാണ്. പല തെരുവുകളും ഇപ്പോഴും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്. 

അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം അവാമി ലീഗിനെ ആശ്രയിക്കുന്നതല്ലെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ ബംഗ്ലാദേശില്‍ പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാക്കള്‍ വെള്ളിയാഴ്ച പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും ഷേഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളിയുമായ ഖാലിദ സിയയും ആവശ്യപ്പെട്ടു. 

Advertisment

Read More

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: