/indian-express-malayalam/media/media_files/3xKJnyLdutHbkoRiD5Kr.jpg)
ഫൊട്ടോ: എക്സ്/ പ്രഹ്ളാദ് ജോഷി
അയോധ്യ: മൈസൂരുകാരനായ ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത ബാലനായ ശ്രീരാമന്റെ വിഗ്രഹമാണ് അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ജനുവരി ഒന്നിന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ 11 അംഗ ബോർഡിലെ ഭൂരിഭാഗവും യോഗിരാജ് നിർമ്മിക്കുന്ന തരത്തിലുള്ള കറുപ്പ് നിറത്തിലുള്ള വിഗ്രഹം വേണമെന്നാണ് അഭിപ്രായപ്പെട്ടത്.
വെളുത്ത നിറത്തിലുള്ള വിഗ്രഹം വേണമെന്ന മുതിർന്ന അംഗത്തിന്റെ ആവശ്യ മറ്റംഗങ്ങൾ തള്ളി. യോഗിരാജ് നിർമ്മിച്ച വിഗ്രഹത്തിനാണ് പ്രഥമ പരിഗണനയെന്നും അത് മാറാനിടയില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ മകര സംക്രാന്തി ദിവസമായ ജനുവരി 14, 15 ദിവസങ്ങളിലേതെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നും അവർ അറിയിച്ചു.
രാജ്യത്തെ മൂന്ന് പ്രധാന ശിൽപ്പികളാണ് അയോധ്യയിലെ വിഗ്രഹത്തിനുള്ള ശിൽപ്പ മാതൃകകൾ സമർപ്പിച്ചത്. യോഗിരാജ് 51 ഇഞ്ച് നീളത്തിലുള്ള കറുത്ത നിറത്തിലുള്ള രണ്ട് വിഗ്രഹങ്ങളാണ് സമർപ്പിച്ചത്. കർണാടക സ്വദേശിയായ ഗണേഷ് ഭട്ട് എന്നൊരു ശിൽപ്പിയും കടുംനീല-ഗ്രേ നിറത്തിലുള്ളൊരു വിഗ്രഹമാണ് സമർപ്പിച്ചത്. മൂന്നാമത്തേത് രാജസ്ഥാനുകാരായ സത്യനാരായണ പാണ്ഡെയും കുടുംബവും തൂവെള്ള നിറത്തിലുള്ള മക്രണ മാർബിളിൽ നിന്ന് കൊത്തിയെടുത്ത വിഗ്രഹമാണ്.
"ಎಲ್ಲಿ ರಾಮನೋ ಅಲ್ಲಿ ಹನುಮನು"
— Pralhad Joshi (@JoshiPralhad) January 1, 2024
ಅಯೋಧ್ಯೆಯಲ್ಲಿ ಶ್ರೀರಾಮನ ಪ್ರಾಣ ಪ್ರತಿಷ್ಠಾಪನಾ ಕಾರ್ಯಕ್ಕೆ ವಿಗ್ರಹ ಆಯ್ಕೆ ಅಂತಿಮಗೊಂಡಿದೆ. ನಮ್ಮ ನಾಡಿನ ಹೆಸರಾಂತ ಶಿಲ್ಪಿ ನಮ್ಮ ಹೆಮ್ಮೆಯ ಶ್ರೀ @yogiraj_arun ಅವರು ಕೆತ್ತಿರುವ ಶ್ರೀರಾಮನ ವಿಗ್ರಹ ಪುಣ್ಯಭೂಮಿ ಅಯೋಧ್ಯೆಯಲ್ಲಿ ಪ್ರತಿಷ್ಠಾಪನೆಗೊಳ್ಳಲಿದೆ. ರಾಮ ಹನುಮರ ಅವಿನಾಭಾವ ಸಂಬಂಧಕ್ಕೆ ಇದು… pic.twitter.com/VQdxAbQw3Q
കഴിഞ്ഞ വർഷം മെയ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ടോളം ശിൽപികളെ ക്ഷണിച്ചിരുന്നു. അവരിൽ മൂന്ന് പേർ മാത്രമാണ് നിർദ്ദിഷ്ട വ്യവസ്ഥകളിൽ പ്രവർത്തിക്കാൻ സമ്മതിച്ചതെന്ന് ട്രസ്റ്റിലെ ഒരംഗം പറഞ്ഞു. ഇവർ അയോധ്യയിലെ പണി പൂർത്തിയാക്കണം എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ. രണ്ടാമത്തേത് മൂവരിൽ ഒരാളെ മാത്രമേ അഭിഷേകത്തിനായി തിരഞ്ഞെടുക്കൂ.
അരുൺ യോഗിരാജ് അഞ്ച് തലമുറകളായി വിഗ്രഹങ്ങൾ കൊത്തുന്ന ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. ഈ കുടുംബം പണ്ട് മൈസൂരിലെ രാജകുടുംബത്തിനായി പ്രവർത്തിച്ചിരുന്നു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമുള്ള അമർ ജവാൻ ജ്യോതിക്ക് പിന്നിലെ മേലാപ്പിൽ സ്ഥാപിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമയും, ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമയും കൊത്തിയെടുത്തതിന് അദ്ദേഹം പ്രശസ്തനാണ്. മുൻകാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.
“എനിക്കോ എന്റെ ഭർത്താവിനോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് അറിഞ്ഞു. എന്റെ ഭർത്താവ് കഴിഞ്ഞ ആറ് മാസമായി അയോധ്യയിൽ കഠിനമായി ജോലി ചെയ്യുകയാണ്,” അരുൺ യോഗിരാജിന്റെ ഭാര്യ വിജേത അരുൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. 7 വയസും 18 മാസം പ്രായമുള്ള കുട്ടികളാണ് ഇവർക്കുള്ളത്.
തന്റെ രണ്ട് മക്കളായ പ്രശാന്ത്, പുനീത് എന്നിവരുടെ സഹായത്തോടെയാണ് സത്യനാരായണ പാണ്ഡെ തൂവെള്ള നിറത്തിലുള്ള ശിൽപം ചെയ്തിരിക്കുന്നത്. "50 വർഷത്തിലേറെയായി ഞങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഒരു വിള്ളൽ പോലുമില്ലാത്ത മക്രാന മാർബിളിന്റെ അപൂർവമായ 10 അടി സ്ലാബാണിത്. അത് രാമന് വേണ്ടി ഉപയോഗിച്ചതാണെന്ന് ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നു,” പ്രശാന്ത് പാണ്ഡെ പറഞ്ഞു.
അഞ്ചിനും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രൂപം പാണ്ഡെ കുടുംബം സൂക്ഷ്മമായി പഠിക്കുകയും അവരുടെ രീതികൾ വീക്ഷിക്കുകയും ചെയ്തു. “ശ്രീരാമന്റെ ബാലരൂപം അപൂർവമാണ്. കൃഷ്ണന്റെ ശിശുരൂപമായ 'ലഡ്ഡു ഗോപാലിനെ' നിങ്ങൾക്ക് എളുപ്പത്തിൽ സങ്കൽപ്പിക്കാൻ കഴിയും. എന്നാൽ രാമനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, കൈയിൽ വില്ലുമായിനിൽക്കുന്ന യോദ്ധാവിന്റെ രൂപത്തിലാണ് ഞങ്ങൾ സാധാരണയായി കാണുന്നത്.
ശ്രീരാമൻ സൂര്യവംശിയും ദൈവവുമാണെങ്കിലും ബാലരൂപത്തിലുള്ള 'രാം ലല്ല' വിഗ്രഹം ഇതാദ്യമായാണ്. അതിനെ പ്രതിനിധീകരിക്കുന്ന പദപ്രയോഗങ്ങൾ ഉണ്ടായിരിക്കണം. അന്തിമ വിഗ്രഹം കൊത്തിയെടുക്കാൻ ഞങ്ങൾ ഐക്കണോഗ്രഫിയിൽ ഗവേഷണം നടത്തുകയും മറ്റ് റഫറൻസുകൾ പഠിക്കുകയും ചെയ്തു,” പുനീത് പാണ്ഡെ പറഞ്ഞു.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില് മലയാളി ഉള്പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.