scorecardresearch

തിരക്ക് വർദ്ധിക്കുന്നു; രാമക്ഷേത്രത്തിൽ പുതിയ എൻട്രി-എക്സിറ്റ് സംവിധാനവും മറ്റ് ക്രമീകരണങ്ങളും

രണ്ടാം ദിവസത്തിലേക്കെത്തുമ്പോൾ വിപുലമായ ദർശന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്

രണ്ടാം ദിവസത്തിലേക്കെത്തുമ്പോൾ വിപുലമായ ദർശന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്

author-image
Neeraj M
New Update
Ram Mandir Pran Pratishtha

എക്സ്പ്രസ് ഫൊട്ടോ

പൊതുജനങ്ങൾക്കുള്ള ദർശനത്തിനായി അയോധ്യയിലെ രാമക്ഷേത്രം ചെവ്വാഴ്ച്ചയാണ് തുറന്നുകൊടുത്തത്. അന്ന് മുതൽ തന്നെ വലിയ രീതിയിലുള്ള തീർത്ഥാടക പ്രവാഹമാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തിൽ ദർശനത്തിനുള്ള തിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നതോടെ പല ക്രമീകരണങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ദർശനത്തിന് എത്തുന്നവർക്ക് ദർശന രീതികളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും കാര്യമായ അറിവില്ലാത്തതും പോരായ്മയായി മാറി. എന്നാൽ രണ്ടാം ദിവസത്തിലേക്കെത്തുമ്പോൾ വിപുലമായ ദർശന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

Advertisment

സെൽഫോണുകളും ഷൂകളും സൂക്ഷിക്കാൻ 8,000 ലോക്കറുകൾ, ഏഴ് ഓട്ടോമാറ്റിക് ലഗേജ് എക്സ്-റേ സ്‌കാനറുകൾ, ആരതി സമയക്രമം, വിപുലമായ എൻട്രി-എക്സിറ്റ് പ്ലാൻ എന്നിവയുള്ളതിനാൽ, രാമക്ഷേത്രത്തിലെ ദർശന സമയം രണ്ടാം ദിവസം ഏകദേശം 30 മിനിറ്റായി കുറച്ചു. രാമവിഗ്രഹം കണ്ട് തൊഴുന്നതിനായി ബുധനാഴ്ച 2.5 ലക്ഷം പേർ ക്ഷേത്രം സന്ദർശിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ആദ്യ ദിവസം ഏകദേശം 5 ലക്ഷം പേരാണ് ക്ഷേത്രം സന്ദർശിച്ചത്.“മിക്ക കാര്യങ്ങളും കാര്യക്ഷമമാക്കിയിരിക്കുന്നു. തീർത്ഥാടകർക്ക് സൗകര്യപ്രദമായ ദർശന സംവിധാനം ഏർപ്പെടുത്താൻ ഞങ്ങൾ ഭരണകൂടവുമായി സഹകരിക്കുന്നു... ദർശന സമയം രാവിലെ 6 മുതൽ രാത്രി 10 വരെ ആയിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. രാമവിഗ്രഹത്തിന് മുമ്പിലുള്ള തിരശ്ശീലകൾ ദിവസത്തിൽ രണ്ട് തവണ 15 മിനിറ്റ് വീതം താഴെയിറക്കും," ട്രസ്റ്റ് അംഗം അനിൽ മിശ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചൊവ്വാഴ്ച ക്ഷേത്രത്തിന് 3.17 കോടി രൂപ വരുമാനമായി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട നിയന്ത്രണവും മികച്ച ട്രാഫിക് പരിപാലനവും ക്ഷേത്രത്തിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും ട്രസ്റ്റുമായി ചേർന്ന് ഒറ്റരാത്രികൊണ്ടാണ് ക്രമീകരണങ്ങൾ ചെയ്തതെന്നും ക്ഷേത്രത്തിലെത്തിയ എത്തിയ ഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. ബുധനാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തുറന്നപ്പോൾ പുലർച്ചെ 2.30 മുതൽ 50,000 തീർഥാടകർ ക്യൂവിൽ കാത്തുനിന്നിരുന്നു. രാവിലെ 11 മണിയോടെ രാമജന്മഭൂമി പാതയ്ക്ക് പുറത്തുള്ള തിരക്ക് കുറയുകയും ക്ഷേത്രപരിസരത്തിനുള്ളിലുള്ള ക്യൂ മാത്രമായി ചുരുങ്ങുകയും ചെയ്തു. 

Advertisment

രാമജന്മഭൂമി പാതയിൽ നിന്ന് പ്രവേശിക്കുന്ന തീർത്ഥാടകരെ ആദ്യം 400 മീറ്ററുകൾക്ക് ശേഷം തടഞ്ഞുനിർത്തി ഫെസിലിറ്റി സെന്ററിലേക്ക് നയിക്കുകയും അവിടെ ആളുകളെ പരിശോധിക്കുകയും അവരുടെ ബാഗുകളും മറ്റ് സാധനങ്ങളും ഓട്ടോമാറ്റിക് എക്സ്-റേ ലഗേജ് മെഷീനുകളിലൂടെ കയറ്റുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.  അവിടെ നിന്ന് തീർഥാടകർ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു സൗകര്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കും. തീർഥാടകർക്ക് സെൽഫോണുകൾ, ഇ-ഗാഡ്‌ജെറ്റുകൾ, താക്കോലുകൾ, ഷൂസ് തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ 8,000 ലോക്കറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 

അവിടെ നിന്ന്, സുരക്ഷാ പരിശോധനയ്ക്ക് ശേഷം തീർത്ഥാടകർക്ക് ക്ഷേത്രത്തിലേക്ക് പോകാം. ക്ഷേത്രത്തിനകത്ത് വഴിപാടുകൾ നടത്താൻ ആരെയും അനുവദിക്കാത്തതിനാൽ ദർശനം സുഗമവും വേഗവുമാണ് പുരോഗമിക്കുന്നത്. പുറത്തേക്കുള്ള വഴിയിൽ, തീർത്ഥാടകർക്ക് "പ്രസാദം" വാങ്ങനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ സമയം , ജനുവരി 20ന് നിർത്തിവച്ച ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ല.

Read More

Ram mandir Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: