/indian-express-malayalam/media/media_files/uploads/2019/03/odi.jpg)
ഫയൽ ചിത്രം
പട്ന: താൻ ഇനി ഒരിക്കലും എൻഡിഎ വിട്ട് പോകില്ലെന്നും അവസാനകാലം വരെ മുന്നണിയിൽ തുടരുമെന്നും ബിഹാർ മുഖ്യമന്ത്രി തിതീഷ് കുമാർ. നിതീഷിന്റെ എൻഡിഎയിലേക്കുള്ള മടങ്ങിവരവിന് ശേഷം ആദ്യമായി സംസ്ഥാനത്തെതത്തിയ പ്രധാനമന്ത്രിക്ക് വാക്ക് നൽകിക്കൊണ്ടായിരുന്നു നിതീഷിന്റെ പരാമർശം. കഴിഞ്ഞ തവണ പ്രധാനമന്ത്രി ബിഹാറിലെത്തിയപ്പോൾ താൻ എതിർപക്ഷത്തായിരുന്നുവെന്നും എന്നാൽ ഇനി എക്കാലവും മോദിക്കൊപ്പം എൻഡിഎയിൽ തുടരുമെന്നും നിതീഷ് ഔറംഗബാദിലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിയെ സാക്ഷിയാക്കി പറഞ്ഞു.
“നിങ്ങളും (പിഎം മോദി) നേരത്തെ വന്നിരുന്നു, പർ അന്ന് എന്നെ കാണാതായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ വീണ്ടും നിങ്ങളോടൊപ്പമുണ്ട് ഇനി അങ്ങോട്ടും ഇങ്ങോട്ടും പോകില്ല എന്ന് ഞാൻ ഉറപ്പു തരുന്നു" ഔറംഗബാദിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നിതീഷ് പറഞ്ഞു,
മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരതരത്‌ന ലഭിച്ചത് ബിഹാറിന് മുഴുവനുള്ള ബഹുമതിയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടാതെ, സംസ്ഥാനത്തെ കോൺഗ്രസ്-ആർജെഡി സഖ്യത്തെ പരിഹാസിച്ചുകൊണ്ട് ബിഹാറിലെ ഇരട്ട എഞ്ചിൻ സർക്കാർ രാഷ്ട്രീയ രാജവംശങ്ങളെ അരികിലേക്ക് തള്ളിവിട്ടതായി മോദി പറഞ്ഞു. "രാജവംശങ്ങൾ ഭയപ്പെടുന്നു, അവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ല. അവർ പാർലമെന്റിലെത്താൻ രാജ്യസഭാ വഴിയാണ് ശ്രമിക്കുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിലെ മുൻ തലമുറകൾ ഭയത്തോടെയാണ് ജീവിച്ചതെന്നും സംസ്ഥാനത്തിന് പുറത്തേക്ക് കുടിയേറാൻ നിർബന്ധിതരാണെന്നും അവകാശപ്പെട്ട മോദി, “ആ യുഗം തിരിച്ചുവരരുത്” എന്ന് ഉറപ്പിച്ചു പറഞ്ഞു. ജെഡിയു അധ്യക്ഷനായ മുഖ്യമന്ത്രി നിതീഷ് കുമാർ മഹാഗത്ബന്ധൻ ഒഴിവാക്കിയതിന് ശേഷം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ബീഹാർ സന്ദർശനമാണിത്.
#WATCH | Bihar CM Nitish Kumar says, "...You (PM Modi) had come earlier as well, 'par idhar hum gayab ho gaye the. Hum phir aapke saath hai.' I assure you that I will not go here and there. 'Hum rahenge aap hi ke saath'..." pic.twitter.com/itLbLBS5rg
— ANI (@ANI) March 2, 2024
മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവർണർ രാജേന്ദ്ര വി അർലേക്കർ, ഉപമുഖ്യമന്ത്രിമാരായ സമത് ചൗധരി, വിജയ് കുമാർ സിൻഹ, കേന്ദ്രമന്ത്രിമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 18,000 കോടി രൂപയുടെ ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ജെപി ഗംഗാ സേതുവിന് സമാന്തരമായി ഗംഗയ്ക്ക് കുറുകെ നിർമിക്കുന്ന ആറുവരി പാലത്തിന് അദ്ദേഹം തറക്കല്ലിട്ടു.
പാടലീപുത്ര-പഹ്ലേജ പാത ഇരട്ടിപ്പിക്കലും ബന്ധുവയ്ക്കും പൈമറിനും ഇടയിൽ 26 കിലോമീറ്റർ നീളമുള്ള പുതിയ പാതയും ഉൾപ്പെടുന്ന മൂന്ന് റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. നമാമി ഗംഗേ പദ്ധതിക്ക് കീഴിൽ 2,190 കോടിയിലധികം വരുന്ന 12 പദ്ധതികളും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പട്‌ന, സോനേപൂർ, നൗഗാച്ചിയ, ചപ്ര എന്നിവിടങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ഇതിൽ ഉൾപ്പെടുന്നു.
Read More
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.