scorecardresearch

'മാറണം അല്ലെങ്കിൽ മാറ്റും;' വേദിയെ ഇളക്കിമറിച്ച് വിജയ്

ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ബദലായി പുതിയൊരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തുകയെന്നതിനാകും വിജയ് ശ്രദ്ധ നൽകുക

ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ബദലായി പുതിയൊരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തുകയെന്നതിനാകും വിജയ് ശ്രദ്ധ നൽകുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay, TVK

വിജയുടെ പാർട്ടി രൂപീകരണത്തിൽ ഡിഎംകെ നേതാക്കൾ ഇനിയും മൗനം തുടരുകയാണ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. ആരാധകരെയും ടിവികെ പ്രവർത്തകരെയും ആവേശത്തിലാഴ്ത്തി മാസ് എൻട്രിയാണ് വിജയ് നടത്തിയത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമ്മേളനം നടക്കുന്നത്.

Advertisment

രണ്ട് ലക്ഷം ആളുകൾ പരിപാടിയിൽ എത്തിയതായാണ് വിവരം. 2026-ൽ സംസ്ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമാണ് സമ്മേളനം കൊണ്ടുദ്ദേശിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. സമ്മേളനത്തിൽ ടിവികെയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി.

Advertisment

പ്രസക്തം, പ്രത്യയശാസ്ത്രം 

തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമായാണ് വിജയ് യുടെ പാർട്ടിയുടെ ഇന്നത്തെ സമ്മേളനം വിലയിരുത്തപ്പെടുന്നത്. നിരവധി തടസങ്ങൾ പിന്നിട്ട്, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ആഴ്ചകൾക്കുശേഷമാണ് സമ്മേളനം നടക്കുന്നത്. 

vijay partyin

വില്ലുപുരത്തെ ടിവികെയുടെ പ്രഥമ സമ്മേളന വേദിയിൽ നിന്ന്

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ടിവികെയ്ക്ക് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഈ പശ്ചാത്തലത്തിൽ സമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കുന്ന ടിവികെയുടെ പ്രത്യയശാസ്ത്ര നിലപാട് ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നതും.

ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമോ

വർഷങ്ങളുടെ പഠനത്തിന് ശേഷമാണ് വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നതെന്നാണ് വിവരം. ദ്രാവിഡ രാഷ്ട്രീയത്തിൽ കറങ്ങിയുള്ള തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ബദലായി പുതിയൊരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തുകയെന്നതിനാകും വിജയ് ശ്രദ്ധ നൽകുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വിലകുറച്ചു കാണേണ്ടതില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ദ്രാവിഡ പാർട്ടികളായ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും വോട്ട് ബാങ്ക് 60 മുതൽ 65% വരെ കുറയ്ക്കുമെന്നും പ്രശാന്ത് പറഞ്ഞു.

ദ്രാവിഡ പാർട്ടിയുടെ വോട്ട് വിഹിതം ഒരു കാലത്ത് 80 ശതമാനത്തിൽ കൂടുതലായിരുന്നു, ഇപ്പോൾ 70 ശതമാനത്തിൽ താഴെയായി. വിജയ് എത്തുന്നതോടെ ഇത് 60 ശതമാനത്തോളം കുറയും. അടുത്ത 10-15 വർഷത്തിനുള്ളിൽ 40 ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. 

കടമ്പകൾ, വെല്ലുവിളികൾ

ആരാധകർക്ക് അപ്പുറത്ത് പ്രമുഖരായ വ്യക്തികളെ പാർട്ടിയിലേക്ക് അടുപ്പിക്കാനാകുന്നില്ലെന്നതാണ് ടിവികെ നേരിടുന്ന പ്രധാന വെല്ലുവിളി.വിജയ് ഒഴികെ ടിവികെയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ബസ്സി ആനന്ദ് മാത്രമാണ്. എന്നാൽ യുവതയെ ആകർഷിക്കണമെങ്കിൽ സമൂഹത്തിൽ പ്രഗത്ഭരായ വ്യക്തികളെ പാർട്ടികൊടിക്കീഴിൽ അണിനിരത്തണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

vijay party2

വിടുതലൈ ചിരുതൈകൾ പാർട്ടി അല്ലെങ്കിൽ ഇടതുപക്ഷം പോലുള്ള ചെറുപാർട്ടികളുമായി ടിവികെ യോജിച്ച് പോകുമെന്ന് ഊഹാപോഹങ്ങൾ. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ വോട്ട് ബാങ്കിൽ നിർണായക സ്വാധീനം ചെലുത്താൻ ടിവികെയ്ക്ക് സാധിച്ചാൽ, അത്് വിജയ് എന്ന് രാഷ്്ട്രീയക്കാരന്റെ ഉദയമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതേസമയം, വിജയുടെ പാർട്ടി രൂപീകരണത്തിൽ ഡിഎംകെ നേതാക്കൾ ഇനിയും മൗനം തുടരുകയാണ്.എഡിഎംകെ വിജയ്യെ പിന്തുണയ്ക്കുമ്പോൾ ബിജെപി വിമർശനമുയർത്തുന്നു.

Read More

Actor Vijay Tamil Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: