/indian-express-malayalam/media/media_files/2025/02/11/dhPjtuNGK6vi15DaXPbK.jpg)
പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്
ചെന്നൈ:തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി നടനും തമിഴഗ വെട്രി കഴകം (ടിവികെ) പാർട്ടി നേതാവുമായ വിജയ്. ചെന്നൈയിലെ നീലങ്കരൈയിലുള്ള വിജയുടെ വസതിയിൽ നേരിട്ടെത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പേരിൽ വിജയ് പാർട്ടി രൂപീകരിച്ചത്.
ടിവികെയുടെ രാഷ്ട്രീയ നിലപാട്, തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണം തുടങ്ങിയ കാര്യങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. നിലവിൽ ടിവികെയുടെ സംസ്ഥാന നേതാക്കളെയും ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടെ വിവിധ ഭരണാധികാരികളെ ചുമതലപ്പെടുത്തി വരികയാണ്. ഇതിനിടയിലാണ് നിർണായക കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം അനുസരിച്ച് പാർട്ടിയുടെ പ്രവർത്തനം എങ്ങനെ കൊണ്ടുപോകണം എന്നതടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രശാന്ത് കിഷോർ ടിവികെയുടെ തന്ത്രജ്ഞനാകുമോ?
2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോർ ടിവികെക്ക് നിർദേശങ്ങള്‍ മാത്രമാണോ നൽകിയത്. അതോ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിക്കുമോ എന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
രണ്ടര മണിക്കൂറിലധികമാണ് ചർച്ച നീണ്ടുനിന്നത്.ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെൻ്റ് ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് വിജയും പ്രശാന്ത് കിഷോറും തമ്മിലുള്ള കൂടിക്കാഴ്‌ച സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) വിട്ട ആധവ് അർജുന, പിന്നീട് ടിവികെയിൽ ചേർന്നിരുന്നു. പാർട്ടിയിൽ ചേർന്ന ഉടൻ തന്നെ ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെൻ്റിൻ്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്‌തിരുന്നു. ജോൺ ആരോഗ്യസ്വാമി പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായും പ്രവർത്തിക്കുന്നുണ്ട്. ജോൺ ആരോഗ്യസ്വാമിയാകും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക.
Read More
- കിലോമീറ്ററുകളോളം വാഹനങ്ങൾ; ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള
- ഡൽഹി തിരഞ്ഞെടുപ്പ്; വിജയിച്ചവരിൽ 68 ശതമാനവും ക്രിമനൽ കേസ് പ്രതികൾ
- ജാതി സമവാക്യം മുതൽ ആർഎസ്എസ് താത്പര്യം വരെ; ആരാകും പുതിയ ഡൽഹി മുഖ്യമന്ത്രി ?
- മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ...?
- മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.