/indian-express-malayalam/media/media_files/2025/02/09/AoIt1XecHHwJFQ6Vdfp6.jpg)
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് ബിരേൻ സിങ് രാജി കത്ത് നൽകി
ഗുവാഹത്തി: മണിപ്പൂരിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേൻ സിങ് രാജി പ്രഖ്യാപനം നടത്തിയത്.
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് ബിരേൻ സിങ് രാജി കത്ത് നൽകി. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ സ്ഥാനത്ത് തുടരാൻ ഗവർണർ ബിരേൻ സിങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മണിപ്പൂരിൽ സംഘർഷം ആരംഭിച്ച് 21 മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം വരുന്നത്. കാബിനറ്റ് മന്ത്രിമാരായ ബിശ്വജിത് സിങ്, സപം രഞ്ജൻ സിങ്, ഗോവിന്ദസ് കൊന്തൂജം, ത ബസന്ത സിങ് എന്നിവർക്കും, മുതിർന്ന സംസ്ഥാന ബിജെപി നേതാക്കൾക്കും ഒപ്പം രാജ്ഭവനിൽ എത്തിയാണ് ബിരേൻ സിങ് രാജി സമർപ്പിച്ചത്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, മണിപ്പൂരിൽ വീണ്ടും രാഷ്ട്രീയ കോളിളക്കം ശക്തമാകുന്നതിനിടെയാണ് രാജി. ബിരേൻ സിങിനെതിരെ ബിജെപി എംഎൽഎമാർ അടക്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം.
അതേസമയം, വളരെ വൈകിയുള്ള രാജിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. മുഖ്യമന്ത്രി നേരത്തെ രാജിവച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും ജീവിത മാർഗവും കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷിക്കാമായിരുന്നു എന്ന് മണിപ്പൂരിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗിരീഷ് ചോന്ദകർ പറഞ്ഞു.
'ഒന്നര വർഷം മുൻപെങ്കിലും അദ്ദേഹം രാജി വയ്ക്കേണ്ടിയിരുന്നു. സംസ്ഥാനം നേരിട്ട പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. പിന്തുണ നഷ്ടപ്പെട്ടതു കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ രാജിവച്ചത്. സ്വന്തം പാർട്ടിയിലെ എംഎൽഎമാർ മുഖ്യമന്ത്രിക്ക് എതിരാണ്. ബിരേൻ ഈ സംസ്ഥാനത്തെ നശിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.
Read More
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
- ഡൽഹിയിൽ എഎപിയെ വീഴ്ത്തിയത് കോൺഗ്രസ്; നേടിയത് ബിജെപി ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ
- മനീഷ് സിസോദിയ മുതൽ കേജ്രിവാൾവരെ: ഡൽഹിയിൽ തോറ്റത് എഎപിയുടെ ശക്തരായ നേതാക്കൾ
- ഡൽഹിയെ ആര് നയിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയിൽ ചര്ച്ച
- ആഡംബരവും അഹങ്കാരവും പരാജയപ്പെട്ടു; ജനങ്ങളുടെ സ്നേഹം വികസനത്തിന്റെ രൂപത്തിൽ നൂറിരട്ടിയായി തിരികെ നൽകുമെന്ന് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.