scorecardresearch

ഡൽഹിയെ ആര് നയിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയിൽ ചര്‍ച്ച

വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും

വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും

author-image
WebDesk
New Update
news

നരേന്ദ്ര മോദി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എത്തുമെന്ന കാര്യത്തിൽ ബിജെപിയിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ബിജെപിയിൽ തുടരുകയാണ്. അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ചർച്ച നടത്തും.

Advertisment

വിദേശ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. പ്രധാനമന്ത്രി വിദേശസന്ദർശനം പൂർത്തിയാക്കി മടങ്ങി വന്നതിനുശേഷമാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ഡൽഹിയിൽ കനത്ത തോൽവിയാണ് ആം ആദ്മി പാർട്ടി ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ 62 സീറ്റുകളിൽ വിജയിച്ച പാർട്ടി ഇത്തവണ 23 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 27 വർഷത്തിനുശേഷം 47 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ആറ് സീറ്റിൽ മത്സരിച്ച ഇടതു പാർട്ടികൾക്ക് എല്ലാ മണ്ഡലങ്ങളിലും നോട്ടയേക്കാൾ കുറച്ചു വോട്ടു മാത്രമേ നേടിയുള്ളൂ.

എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ ബിജെപി നേതാവ് പർവേശ് വർമ തോൽപ്പിച്ചു. ജംഗ്‍പുര മണ്ഡലത്തിൽ ജനവിധി തേടിയ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. കൽകാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയിച്ചു.

Read More

Advertisment
New Delhi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: