scorecardresearch

ആഡംബരവും അഹങ്കാരവും പരാജയപ്പെട്ടു; ജനങ്ങളുടെ സ്നേഹം വികസനത്തിന്റെ രൂപത്തിൽ നൂറിരട്ടിയായി തിരികെ നൽകുമെന്ന് പ്രധാനമന്ത്രി

ഡൽഹിയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഡൽഹിയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PM Modi, Delhi

എക്സ്‌പ്രസ് ചിത്രം

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിനു പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ ഡൽഹിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കുമെന്ന് മോദി ഉറപ്പുനൽകി.

Advertisment

ഡൽഹിയിലെ ജനങ്ങളുടെ സ്നേഹം വികസനത്തിന്റെ രൂപത്തിൽ നൂറിരട്ടിയായി തിരികെ നൽകുമെന്ന് നന്ദി രേഖപ്പെടുത്തി മോദി പറഞ്ഞു. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ സർക്കാർ ഡൽഹിയെ ഒരു ആധുനിക നഗരമായി നിർമ്മിക്കും. 'തകർന്ന റോഡുകൾ, മാലിന്യക്കൂമ്പാരങ്ങൾ, മലിനമായ വായു ഇവയാണ് ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ. മൊബിലിറ്റിയും അടിസ്ഥാന സൗകര്യങ്ങളുമായിരിക്കും ഞങ്ങളുടെ മുൻഗണന,' പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി മിനി ഹിന്ദുസ്ഥാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വികസനവും സദ്ഭരണവും വിജയിച്ചെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതിനും ഡൽഹിക്ക് ഒരു പ്രധാന പങ്കു വഹിക്കാനുണ്ടെന്നും, അത് ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, പ്രധാനമന്ത്രി പറഞ്ഞു.

'ബിജെപിയുടെ മഹത്തായ വിജയത്തിൽ ഡൽഹിയിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നമിക്കുന്നു. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്,' എക്സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. ഡൽഹിയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 'ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതിലും ഡൽഹിക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. അത് ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും'.

Advertisment

'ഓരോ ബിജെപി പ്രവർത്തകരുടെയും കഠിനാധ്വാനമാണ് ഈ മികച്ച വിജയം സാധ്യമാക്കിയത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങളെ ഊർജ്ജസ്വലമായി സേവിക്കുകയും ചെയ്യും,' പ്രധാനമന്ത്രി പറഞ്ഞു.

പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും അവസാനം ബിജെപിയുടെ ശക്തമായ കുതിപ്പാണ് ഡൽഹിയിൽ കണ്ടത്. 27 വർഷങ്ങൾക്കു ശേഷമാണ് ബിജെപി വീണ്ടും ഡൽഹിയിൽ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, മുൻ മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടതും ആം ആദ്മിക്ക് വൻ തിരിച്ചടിയായി.

Read More

pm modi Election Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: