/indian-express-malayalam/media/media_files/2025/02/08/JeQXCAIiqyM8lWjFbZxR.jpg)
ഡൽഹിയിൽ ബിജെപി തേരോട്ടം
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന തരത്തിലേക്ക് ഡൽഹി തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ തന്നെ വ്യക്തമായ ലീഡ് ബിജെപി നേടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗീക റിപ്പോർട്ടുകൾ പ്രകാരം 48 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു.
തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ ബിജെപി തുടങ്ങിയ ആധിപത്യം ഇവിഎം വോട്ടുകൾ എണ്ണിയപ്പോഴും തുടരുകയാണ്. ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷത്തിനെ മറികടന്ന് മുന്നേറുകയാണ്. നേരത്തെ എകസിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു.
എഎപിക്ക് തിരിച്ചടി
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. 29 സീറ്റുകളിൽ മാത്രമാണ് എഎപിക്ക് ലീഡ് ചെയ്യാനാകുന്നത്. നേരത്തെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ എഎപി മുന്നിൽ വന്നെങ്കിലും വേഗം ബിജെപി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ആംആദ്മിയുടെ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ പിന്നിലാണ്.
കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി ലീഡ് നേടിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ന്യൂഡൽഹിയിൽ കെജ്‌രിവാൾ പിന്നിലാണ്. ജംഗ്പുരയിൽ മനീഷ് സിസോദിയയും ഓഖ്‌ലയിൽ അമാനത്തുള്ള ഖാനും പിന്നിലാണ്. ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് നേടി. ശക്തമായ പ്രചാരണം കാഴ്ചവെച്ച കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്.
70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ് എഎപി ഭരണമുറപ്പിച്ചത്. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായത്. 2015ലും 2020ലും കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
Read More
- എക്‌സിറ്റ് പോളുകൾ തള്ളി വിജയം ഉറപ്പിച്ച് ആം ആദ്മി; കോൺഗ്രസുമായി ചർച്ചയ്ക്കും തയ്യാർ
- വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ
- ഭവന, വാഹന വായ്പയുടെ പലിശ കുറയും; ആർബിഐ റിപ്പോ നിരക്ക് കുറച്ചു
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.