scorecardresearch

'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്

ഇരയുടെയും പ്രധാന സാക്ഷികളുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

ഇരയുടെയും പ്രധാന സാക്ഷികളുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

author-image
WebDesk
New Update
 Kasauli gangrape case, Mohan Lal Badoli, singer Rocky Mittal,

മോഹൻ ലാൽ ബദോളി, റോക്കി മിത്തൽ

ചണ്ഡീഗഡ്: ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോളി, ഗായകൻ റോക്കി മിത്തൽ എന്നിവർക്കെതിരായ കൂട്ടബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹിമാചൽപ്രദേശ് പൊലീസ് കേസ് റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

Advertisment

കേസ് അവസാനിപ്പിച്ചതിനു പിന്നാലെ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ബ്ലാക്ക് മെയിൽ കുറ്റം ചുമത്തയാണ് പരാതിക്കാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇരയുടെയും സാക്ഷികളുടെയും മൊഴികൾ പരസ്പരവിരുദ്ധമാണെന്നും ബദോളിക്കും മിത്തലിനുമെതിരെ സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച് നാലഗഡ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

2023 ജൂലൈയിലാണ് ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം, കഴിഞ്ഞ വർഷം ഡിസംബറിൽ കസൗലി പൊലീസ് സ്റ്റേഷനിലാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. പരാതിക്കാരിയും പ്രതിയും ഉൾപ്പെടെ 18 പേരുടെ മൊഴികൾ രേഖപ്പെടുത്തിയെങ്കിലും ഇരയുടെയും രണ്ട് പ്രധാന സാക്ഷികളുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുവതി വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചതായും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം, പൊലീസ് കേസ് അവസാനിപ്പിച്ചതിനു പിന്നാലെ, ഒത്തുതീർപ്പിന് പകരമായി സ്ത്രീ തന്നോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് റോക്കി മിത്തൽ പരാതി നൽകുകയായിരുന്നു. സ്ത്രീക്കും മറ്റു മൂന്നു പേർക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisment

Read More

Bjp Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: