scorecardresearch

Delhi Assembly Election Result 2025 Highlights: തിരഞ്ഞെടുപ്പ് പരാജയം; വിമർശനവുമായി ഇന്ത്യ സഖ്യ നേതാക്കൾ

Delhi Assembly Election Result 2025 Highlights: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിൻറ ആദ്യഘട്ടം മുതലുള്ള ബിജെപിയുടെ തേരോട്ടം

Delhi Assembly Election Result 2025 Highlights: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിൻറ ആദ്യഘട്ടം മുതലുള്ള ബിജെപിയുടെ തേരോട്ടം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DelhDelhi Assembly Election Result 2025 LIVE: Delhi Election 2025 Vote Counting Today, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2025 Live Updatesi Election

Delhi Assembly Election Result 2025 Highlights

Delhi Assembly Election Result 2025 Highlights Updates: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേരിട്ട കനത്ത പരാജയത്തിൽ വിമർശനവുമായി ഇന്ത്യ സഖ്യ നേതാക്കൾ. ആം ആദ്മിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചിരുന്നെവുങ്കിൽ ബിജെപിയെ അനാസായം പരാജയപ്പെടുത്താനാകുമായിരുന്നെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

Advertisment

അരവിന്ദ് കെജ്‌രിവാൾ തോറ്റു; ഡൽഹിയിൽ വൻ മരങ്ങൾ കടപുഴകി

ഡൽഹിയിൽ ബിജെപി തേരോട്ടത്തിൽ അടിപതറി ആം ആദ്മി പാർട്ടി. എഎപിയുടെ സ്ഥാപക നേതാവ് അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ പർവേശ് ശർമ്മയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1844 വോട്ടിനാണ് പർവേശ് ശർമ്മയുടെ വിജയം. മുതിർന്ന് എഎപി നേതാവ് മനീഷ് സിസോദിയയും പരാജയപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അതീഷി മർലാനയും പിന്നിലാണ്.

എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന തരത്തിൽ ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 45 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 25 സീറ്റുകളിൽ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ലീഡ് ചെയ്യാനാകുന്നത്. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നാണ് ആദ്യഘട്ട ഫലങ്ങൾ നൽകുന്ന സൂചനകൾ.

ഡൽഹിയിൽ വാശിയേറിയ പോരാട്ടം; ലീഡുയർത്തി ബിജെപി

ഡൽഹിയിൽ വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ലീഡ് നേടി ബിജെപി. 42 സീറ്റുകളിലാണ് ബിജെപി നിലവിൽ ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടി 25 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരുസീറ്റിലും ലീഡ് ചെയ്യുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ശക്തമായ സാന്നിധ്യമാണ് ഇക്കുറി കോൺഗ്രസ് കാഴ്ചവെക്കുന്നത്. മിക്ക മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്താൻ കോൺഗ്രസിന് കഴിഞ്ഞു.

Advertisment

സൽഹിയിൽ വമ്പൻ ട്വിസ്റ്റുകൾ; ഇഞ്ചോടിഞ്ച് പോരാട്ടം

ഡൽഹിയിൽ ലീഡുകൾ മാറിമറിയുന്നു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾല ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 27 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ എഎപി 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ശക്തമായ പ്രചാരണം കാഴ്ചവെച്ച കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാനാകുന്നത്.

ബിജെപി ആദ്യഘട്ടത്തിൽ മുന്നിൽ

കടുത്തപോരാട്ടം നടക്കുന്ന ഡൽഹിയിൽ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപി മുന്നിൽ. 17 സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ ആം ആദ്മി പാർട്ടി പതിനാലിടത്ത് മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്നതാണ് ആദ്യഘട്ട ഫല സൂചനകൾ.

ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഡൽഹിയിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സൂചന. തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ ബിജെപിയും ആം ആദ്മി പാർട്ടിയും ഏഴ് സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഒരുസീറ്റിൽ മൂന്നിട്ടുനിൽക്കുന്നു.

വോട്ടെണ്ണൽ തുടങ്ങി

ബിജെപിയും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരം നടന്ന ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണി തുടങ്ങുന്നത്. ഇതിനുശേഷം ഇവിഎമ്മിലെ വോട്ടുകൾ എണ്ണും. പത്തുമണിയോടെ വ്യക്തമായ ചിത്രം ലഭ്യമാകും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. 

ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരെ സജ്ജരാക്കിയിട്ടുണ്ട്. 

ആത്മവിശ്വസത്തിൽ മുന്നണികൾ

2020ൽ 20 സീറ്റിൽ 62 എണ്ണം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലത്തെിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് ലഭിച്ചിരുന്നത്.2015ൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്.അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ എല്ലാം അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ. എക്സിറ്റ്പോൾ ഫലങ്ങളെ ആം ആദ്മി പാർട്ടി പൂർണമായും തള്ളി.

  • Feb 08, 2025 18:04 IST

    മുൻ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസനിൽ നിന്ന് വിജയിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസൻ നിയോജകമണ്ഡലത്തിൽ നിന്ന് 11,276 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.



  • Feb 08, 2025 16:16 IST

    ആം ആദ്മി പാർട്ടിയുടെ പരാജയം; വിമർശനവുമായി ഇന്ത്യ സഖ്യ നേതാക്കൾ

    ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേരിട്ട കനത്ത പരാജയത്തിൽ വിമർശനവുമായി ഇന്ത്യ സഖ്യ നേതാക്കൾ. ആം ആദ്മിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചിരുന്നെവുങ്കിൽ ബിജെപിയെ അനാസായം പരാജയപ്പെടുത്താനാകുമായിരുന്നെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.



  • Feb 08, 2025 14:39 IST

    മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും: വീരേന്ദ്ര സച് ദേവ  

    ഡൽഹിയിൽ വിജയം ഉറപ്പിച്ച് ബി ജെ പി പ്രവർത്തകരും നേതാക്കളും ആഘോഷം ആരംഭിച്ചു. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച് ദേവ രംഗത്തെത്തി.



  • Feb 08, 2025 13:57 IST

    കല്‍ക്കാജിയിൽ അതിഷിക്ക് ആശ്വാസ വിജയം

    നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷി മര്‍ലേനയ്ക്ക് ജയം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു അതിഷിയുടെ വിജയം. 



  • Feb 08, 2025 12:10 IST

    ‘ഒരു സ്ഥാനാർത്ഥിയുടെ ചിന്തകൾ ശുദ്ധമായിരിക്കണം, കെജ്‌രിവാൾ അത് ശ്രദ്ധിച്ചില്ല, പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി’: അണ്ണാ ഹസാരെ

    ഡൽഹിയിൽ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല.

    തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമ്‌ബോൾ സംശുദ്ധരായവരെ മത്സരിപ്പിക്കണം.
    സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകൾ, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താൻ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേൾക്കാൻ കെജരിവാൾ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.

     



  • Feb 08, 2025 12:03 IST

    മുഖ്യമന്ത്രി ചർച്ചയിലേക്ക് ബിജെപി

    നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി പാർലമെന്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.  

     



  • Feb 08, 2025 11:42 IST

    എഎപി നേതാവ് അതിഷി പിന്നിൽ

    കൽക്കാജി മണ്ഡലത്തിൽ എഎപി നേതാവ് അതിഷി 3200 വോട്ടുകൾക്ക് പിന്നിലാണ്.



  • Feb 08, 2025 11:10 IST

    ബിജെപി ആസ്ഥാനത്ത് വിജയാഘോഷം

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ കടത്തിവെട്ടി ബിജെപി തേരോട്ടം തുടരുകയാണ്. ഡൽഹിയിൽ ബിജെപി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷം തുടങ്ങി കഴിഞ്ഞു.



  • Feb 08, 2025 10:42 IST

    എഎപിയ ഡൽഹിയിൽനിന്ന് തുടച്ചു നീക്കുമെന്ന് ബിജെപി

    എഎപിയെ ഡൽഹിയിൽനിന്നു തുടച്ചുനീക്കുമെന്ന് ബിജെപി നേതാവ് രമേഷ് ബിധുരി. ജനങ്ങൾ ബിജെപിക്ക് വ്യക്തമായ ജനവിധി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹി രാജ്യത്തിനൊപ്പം മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.



  • Feb 08, 2025 10:21 IST

    മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ

    ഡൽഹിയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു.



  • Feb 08, 2025 09:44 IST

    ബിജെപി അധികാരത്തിലേക്ക്?

    ഡൽഹി നിയമസഭ ഇനി ബിജെപി ഭരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. 50 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷം കടന്ന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചു. 50 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 19 സീറ്റുകളിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.



  • Feb 08, 2025 09:33 IST

    ഡൽഹിയിൽ ബിജെപി ലീഡ് അൻപതിലേക്ക് ഉയർത്തി

    ഡൽഹിയിൽ ബിജെപിയുടെ ലീഡ് അൻപതിലേക്ക് ഉയർത്തി. ആകെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ പകുതിയലധികം സീറ്റുകളിലും വ്യക്തമായ ലീഡ് ബിജെപി നേടിയിട്ടുണ്ട്. കേവലം 19 സീറ്റുകളിൽ മാത്രമാണ് ഭരണത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ലീഡുയർത്താനാകുന്നത്. 



  • Feb 08, 2025 09:08 IST

    വ്യക്തമായ ലീഡുയർത്തി ബിജെപി

    ഡൽഹിയിൽ വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ലീഡുയർത്തി ബിജെപി. 43 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ഏകദേശം ശരിവെക്കുന്ന തരത്തിലാണ് ബിജെപിയുടെ മുന്നേറ്റം. നിലവിൽ ഭരണത്തിലുള്ള ആം ആദ്മി പാർട്ടി 25 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 



  • Feb 08, 2025 08:51 IST

    കോൺഗ്രസ് രണ്ടിടത്ത് മുന്നിൽ

    കടുത്ത മത്സരം നടക്കുന്ന ഡൽഹിയിൽ കോൺഗ്രസ് രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ശക്തമായ പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. ഇത് ആം ആദ്മി പാർട്ടിയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷർ ചൂണ്ടിക്കാട്ടിയത്. വോട്ടെണ്ണൽ ഫലങ്ങളും അതിലേക്ക് വിരൽ ചൂണ്ടുന്നു.



  • Feb 08, 2025 08:26 IST

    കെജ്‌രിവാൾ പിന്നിൽ

    ഡൽഹിയിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആദ്യഘട്ട ഫലം പുറത്തുവരുമ്പോൾ പിന്നില്ലെന്ന് സൂചന. മുഖ്യമന്ത്രി അതിഷി മർലേനയും പിന്നില്ലെന്നാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുന്ന വിവരം



  • Feb 08, 2025 08:25 IST

    തപാൽ വോട്ടുകൾ എണ്ണിതീർന്നു

    ഡൽഹിയിൽ തപാൽ വോട്ടുകൾ എണ്ണിപൂർത്തിയായി. ബിജെപി ഒൻപത് സീറ്റിലും ആം ആദ്മി പാർട്ടി എട്ട് സീറ്റിലും നിലവിൽ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് ഒരുസീറ്റിൽ മുന്നിട്ട് നിൽക്കുന്നു



  • Feb 08, 2025 08:17 IST

    ബിജെപി ആറിടത്ത്; എഎപി മൂന്നിടത്ത്; ഒരിടത്ത് കോൺഗ്രസ്

    ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൽ ബിജെപി ആറിടത്തും ആം ആദ്മി പാർട്ടി മൂന്നിടത്തും മൂന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് ഒരിടത്തും മുന്നിട്ട് നിൽക്കുന്നു



  • Feb 08, 2025 08:13 IST

    ബിജെപി അഞ്ചിടത്ത്; എഎപി ഒരിടത്ത്

    ഡൽഹിയിൽ ലീഡുനിലയിൽ മാറ്റം. നിലവിൽ ബിജെപി അഞ്ചിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും ലീഡ് ചെയ്യുന്നു. തപാൽ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. ഇതിന് ശേഷമാകും ഇവിഎമ്മിലെ വോട്ടുകൾ എണ്ണാൻ തുടങ്ങുക

     



  • Feb 08, 2025 08:06 IST

    ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പം

    തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ ഡൽഹിയിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റുകളിൽ വീതം എഎഎപിയും ബിജെപിയും മുന്നിട്ടുനിൽക്കുന്നത്.



  • Feb 08, 2025 07:58 IST

    ആം ആദ്മി സർക്കാർ തുടരുമെന്ന് മനീഷ് സിസോദിയ

    നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നെത്തുമ്പോൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ് നേതാക്കൾ. ദില്ലിയിൽ ആം ആദ്മി സർക്കാർ തുടരുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മനീഷ് സിസോദിയ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണുള്ളത്. എട്ട് മണി മുതൽ 19 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടേകാലോടെ ആദ്യഫല സൂചനകളെത്തും. തുടർഭരണം ഉറപ്പെന്ന് ആം ആദ്മി പറയുമ്പോൾ എക്‌സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.



  • Feb 08, 2025 07:58 IST

    സഖ്യസർക്കാർ; ഇപ്പോൾ ചർച്ചയ്ക്കില്ല-കോൺഗ്രസ്

    ഡൽഹിയിൽ കോൺഗ്രസിന് മുന്നേറ്റം സ്രഷ്ടിക്കാനാകുമെന്ന് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. സഖ്യസർക്കാർ സാധ്യതകളെക്കുറിച്ച് ഇപ്പോൾ ചർച്ചയ്ക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് പറഞ്ഞു



  • Feb 08, 2025 07:43 IST

    തികഞ്ഞ ആത്മവിശ്വാസത്തിൽ-അതിഷി മർലേന

    ഡൽഹിയിൽ ആം ആദ്മി പാർട്ടി ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി അതിഷി മർലേന. ജനങ്ങൾ തങ്ങളെ സ്‌നേഹിക്കുന്നു. ഈശ്വരന്റെ ആശീർവാദവും ഉണ്ട്. വിജയം സുനിശ്ചിതമാണ്. വോട്ടെണ്ണലിന് മുമ്പ് അതിഷി മാധ്യമങ്ങളോട് പറഞ്ഞു

    AAP Minister Athishi
    അതിഷി മർലേന



  • Feb 08, 2025 07:39 IST

    ഡബിൾ എൻജിൻ സർക്കാർ വരും-ബിജെപി

    ഡൽഹിയിൽ ബിജെപി ഡബിൾ എൻജിൻ സർക്കാർ അധികാരത്തിലെത്തുമെന്ന് ബിജെപി. അഴിമതി സർക്കാർ ദില്ലിയിൽ ഇന്ന് അവസാനിക്കുമെന്നും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും കരോൾ ഭാഗ് സ്ഥാനാർത്ഥിയും ബിജെപി നേതാവുമായി ദുഷ്യന്ത് ഗൗതം പറഞ്ഞു.



  • Feb 08, 2025 07:20 IST

    വോട്ടെണ്ണൽ എട്ട് മണിയോടെ; പത്ത് മണിയോടെ ചിത്രം തെളിയും

    രാജ്യം ആകാംക്ഷയോടെ നോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം പത്തുമണിയോടെ വ്യക്തമാകും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം?ഗത്തുള്ളത്. എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺ?ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.

     



  • Feb 08, 2025 07:08 IST

    'ഡൽഹിയിൽ വിജയം ഉറപ്പിച്ച് ആം ആദ്മി,' കോൺഗ്രസിനായി വാതിലുകൾ തുറന്ന് നേതാക്കൾ

    രാജ്യ തലത്ഥാനത്തെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങളെ അപ്പാടെ തള്ളി പൂർണ വിജയം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഭരണം ഉറപ്പിക്കാൻ കോൺഗ്രസുമായുള്ള ചർച്ചകൾക്ക് വാതിൽ തുറക്കുമെന്നും ആവശ്യമെങ്കിൽ സഹായം തേടുമെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞു.

    'ശനിയാഴ്ച ഉച്ചയോടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ. നേതാക്കളിൽ ചിലർ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. കോൺഗ്രസ് ആം ആദ്മിക്കെതിരെ കടുത്ത പ്രചാരണം നടത്തി. അവർക്ക് സീറ്റ് ലഭിച്ചാൽ അത് ഞങ്ങളുടെ ചെലവിൽ ആയിരിക്കും. എന്നാലും ഇരു പാർട്ടികളും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്. കോൺഗ്രസിന് സീറ്റ് നേടാൻ കഴിഞ്ഞാൽ, അവരുടെ പിന്തുണയോടെ സർക്കാർ ഉണ്ടാകുമെന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമല്ല," പാർട്ടി വൃത്തങ്ങൾ പറഞ്ഞു.Read More...



news live Delhi Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: