/indian-express-malayalam/media/media_files/2025/02/07/FJ420qdGPdgKSuN20iSW.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: രാജ്യ തലത്ഥാനത്തെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങളെ അപ്പാടെ തള്ളി പൂർണ വിജയം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഭരണം ഉറപ്പിക്കാൻ കോൺഗ്രസുമായുള്ള ചർച്ചകൾക്ക് വാതിൽ തുറക്കുമെന്നും ആവശ്യമെങ്കിൽ സഹായം തേടുമെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞു.
'ശനിയാഴ്ച ഉച്ചയോടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ. നേതാക്കളിൽ ചിലർ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. കോൺഗ്രസ് ആം ആദ്മിക്കെതിരെ കടുത്ത പ്രചാരണം നടത്തി. അവർക്ക് സീറ്റ് ലഭിച്ചാൽ അത് ഞങ്ങളുടെ ചെലവിൽ ആയിരിക്കും. എന്നാലും ഇരു പാർട്ടികളും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്. കോൺഗ്രസിന് സീറ്റ് നേടാൻ കഴിഞ്ഞാൽ, അവരുടെ പിന്തുണയോടെ സർക്കാർ ഉണ്ടാകുമെന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമല്ല," പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
എക്സിറ്റ് പോൾ ഫലങൾ തള്ളിയ ആം ആദ്മി നേതാക്കൾ, മൂന്നാം തവണയും ഡൽഹിയിൽ ഭരണത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അൻപതിൽ അധികം സീറ്റുകളിൽ വിജയിക്കുമെന്നാണ്, സ്ഥാനാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ആം ആദ്മി ഡൽഹി യൂണിറ്റ് മേധാവി ഗോപാൽ റായ് വെള്ളിയാഴ്ച പ്രതികരിച്ചത്. 'ഏഴ്-എട്ട് സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകും. 45 സീറ്റുകളിൽ ഫലം വളരെ വ്യക്തമാണ്. രണ്ടോ മൂന്നോ സീറ്റുകളിൽ കോൺഗ്രസിന് സാധ്യതയുണ്ട്,' അദ്ദേഹം പറഞ്ഞു.
അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയിരിക്കുന്നത്. ആം ആദ്മി പാർട്ടി വിജയിച്ചാൽ പോലും മുൻകാലങ്ങളെപ്പോലെ മൃഗീയ ഭൂരിപക്ഷം ആം ഇത്തവണ ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബജറ്റിലെ നികുതി ഇളവ് ഉൾപ്പെടെയുള്ള പ്രഖ്യാപനം അനുകൂലമാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ നഗരമേഖലകളിൽ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപി ക്യാമ്പുകളിൽ നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രചാരണ സമയങ്ങളിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ അഭാവം തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഷീല ദീക്ഷിതിന്റെ പ്രതാപ കാലത്തിൽ നിന്ന് കൂപ്പുകുത്തിയ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടുത്താൻ ആകുമോ എന്നാണ് ഉയരുന്ന ചോദ്യം. കോൺഗ്രസ് ഇത്തവണയും കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനങ്ങളിൽ.രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് നാളെ അറിയാം.
Read More
- വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ
- ഭവന, വാഹന വായ്പയുടെ പലിശ കുറയും; ആർബിഐ റിപ്പോ നിരക്ക് കുറച്ചു
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
- ലക്ഷങ്ങൾ കടമെടുത്തുപോയവർ വെറും കൈയ്യോടെ നാട്ടിലേക്ക്... യുഎസിൽ നിന്നും തിരിച്ചയച്ചവരിൽ വിവാഹത്തിനെത്തിയ യുവതിയും
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.