/indian-express-malayalam/media/media_files/2025/02/11/xPxqY5LvSl9gtInZ7XXI.jpg)
മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കെത്തുന്നവർ (എക്‌സ്പ്രസ് ഫൊട്ടൊ)
ന്യൂഡൽഹി: ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതലേ വാഹനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പോലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം തടഞ്ഞുവച്ചിരുന്നുവെന്നും തിരക്ക് ഒഴിവാക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കട്നി ജില്ലയിലെ പോലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പുകൾ നൽകി, അതേസമയം മൈഹാർ പോലീസ് വാഹനങ്ങളോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടു.
Read More
- ഡൽഹി തിരഞ്ഞെടുപ്പ്; വിജയിച്ചവരിൽ 68 ശതമാനവും ക്രിമനൽ കേസ് പ്രതികൾ
- ജാതി സമവാക്യം മുതൽ ആർഎസ്എസ് താത്പര്യം വരെ; ആരാകും പുതിയ ഡൽഹി മുഖ്യമന്ത്രി ?
- മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ...?
- മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.