/indian-express-malayalam/media/media_files/92P7hdTt5rZ3HdZGDRja.jpg)
എക്സ്പ്രസ് ഫൊട്ടോ
ഭരണത്തിലിരിക്കേ ആന്ധ്ര പ്രദേശ് നൈപുണ്യ വികസന കോർപ്പറേഷനിൽ അഴിമതി നടത്തിയന്ന കേസിൽ എഫ് ഐ ആർ പിൻവലിക്കണമെന്ന മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹർജിയിൽ സുപ്രീം കോടതിയുടെ ഭിന്ന വിധി. അഴിമതിക്കേസിൽ നായിഡുവിനെതിരെ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എയുടെ വ്യാഖ്യാനത്തിലും പ്രയോഗക്ഷമതയിലും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസിൽ ഭിന്നത രേഖപ്പെടുത്തി. നിയമത്തിലെ സെക്ഷൻ 17 എ യിലെ അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവർത്തകൻ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ യോഗ്യതയുള്ള അധികാരിയിൽ നിന്ന് മുൻകൂർ അനുമതി തേടണം.
നായിഡുവിനെതിരായ പിസി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ അന്വേഷിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് ജസ്റ്റിസ് ബോസ് പറഞ്ഞപ്പോൾ, 17 എ വകുപ്പ് മുൻകാലത്തേക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് ത്രിവേദിയും വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചു. റിമാൻഡ് ഉത്തരവിലും ഹൈക്കോടതിയുടെ വിധിയിലും ഒരു നിയമവിരുദ്ധതയും കാണുന്നില്ലെന്ന് നായിഡുവിന്റെ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ത്രിവേദി പറഞ്ഞു.
വിഷയം വിശാല ബെഞ്ചിന് മുന്നിൽ വയ്ക്കുന്നത് പരിഗണിക്കാൻ ബെഞ്ച് ചീഫ് ജസ്റ്റിസിന് റഫർ ചെയ്തു. കോടികളുടെ എപി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും ടിഡിപി മേധാവിയുമായ നായിഡുവിനെ 2023 സെപ്‌റ്റംബർ 9-ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ വർഷം നവംബർ 20-ന് ചന്ദ്രബാബു നായിഡുവിന് ജാമ്യം അനുവദിച്ചിരുന്നു. 371 കോടി രൂപയുടെ സർക്കാർ ഫണ്ട് ഷെൽ കമ്പനികൾക്ക് കൈമാറിയ കേസിലാണ് ചന്ദ്രബാബു നായിഡു മുഖ്യപ്രതിയാണെന്ന് ആന്ധ്ര പ്രദേശിലെ അന്വേഷണ ഏജൻസിയായ സി ഐ ഡി കണ്ടെത്തിയത്.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.