scorecardresearch

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; മരിച്ച നിലയിൽ കണ്ടെത്തിയത് ഹൈദരാബാദ് സ്വദേശിയെ

യുഎസിലെ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്ന സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തെ കേസാണ് അർഫാത്തിന്റേത്

യുഎസിലെ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്ന സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തെ കേസാണ് അർഫാത്തിന്റേത്

author-image
WebDesk
New Update
U.S Death

ഫൊട്ടോ-(Twitter/ @IndiainNewYork)

ന്യൂയോർക്ക്: അമേരിക്കയിൽ കഴിഞ്ഞ മാസം കാണാതായ 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൾ അർഫാത്തിനെ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് അർഫത്തിനെ കണ്ടെത്താൻ യുഎസിലെ നിയമപാലകരുമായി ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. 

Advertisment

“തിരച്ചിൽ നടന്നുകൊണ്ടിരിക്കെയാണ് മുഹമ്മദ് അബ്ദുൾ അർഫാത്തിനെ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് അർഫാത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം," ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി. "അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു.

ഹൈദരാബാദിലെ നാചരം സ്വദേശിയായ അർഫത്ത്, ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഐടിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി കഴിഞ്ഞ വർഷം മേയിലാണ് യുഎസിൽ എത്തിയത്. മാർച്ച് 7 നാണ് വിദ്യാർത്ഥി കുടുംബവുമായി അവസാനമായി സംസാരിച്ചത്. തുടർന്ന് അർഫാത്തിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കുടുംബം വിദ്യർത്ഥിയെ കാണാനില്ലെന്ന പരാതി നൽകിയത്.

Advertisment

പിടിഐ റിപ്പോർട്ട് പ്രകാരം മാർച്ച് 19 ന് അജ്ഞാതനായ ഒരാളിൽ നിന്ന് അർഫത്തിന്റെ കുടുംബത്തിന് മോചനദ്രവ്യ കോൾ ലഭിച്ചു.  മയക്കുമരുന്ന് വിൽക്കുന്ന ഒരു സംഘം അർഫാത്തിനെ തട്ടിക്കൊണ്ടുപോയതാണെന്നും അവനെ വിട്ടയക്കാൻ 1,200 ഡോളർ വേണമെന്നും ഫോൺ ചെയ്തയാൾ ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് 21 ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അർഫത്തിന്റെ കുടുംബവുമായും യുഎസിലെ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.

യുഎസിലെ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്ന സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തെ കേസാണ് അർഫാത്തിന്റേത്. ഏപ്രിൽ 5 ന് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഉമ സത്യ സായി ഗദ്ദേയുടെ മരണം ഇന്ത്യൻ കോൺസുലേറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് 18 ന് ബോസ്റ്റണിലെ ഇന്ത്യൻ വിദ്യാർത്ഥി അഭിജിത്ത് പരുച്ചുരുവും മരണപ്പെട്ടിരുന്നു. 

ഫെബ്രുവരി ഒന്നിന് ഒഹായോയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗെരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ സമീർ കാമത്ത് എന്ന 23 കാരനായ വിദ്യാർത്ഥിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജനുവരിയിൽ നടന്ന മറ്റൊരു സംഭവത്തിൽ, 25 കാരനായ വിവേക് ​​സൈനിയെ അടിച്ചുകൊന്നത് ജോർജിയയിൽ വെച്ചായിരുന്നു. 

Read More

Death Indian Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: