scorecardresearch

'സ്ഥാനാർഥിയുടെ പെരുമാറ്റം ശുദ്ധമായിരിക്കണം'; കെജ്‌രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ

പണത്തിൻറെ ശക്തി കെജ്രിവാളിനെ കീഴടിക്കിയെന്ന് അണ്ണാ ഹസാരെ വിമർശിച്ചപ്പോൾ ഇന്ത്യ മുന്നണിയെ വിമർശിച്ച് ഒമർ അബ്ദുള്ളയും രംഗത്തെത്തി

പണത്തിൻറെ ശക്തി കെജ്രിവാളിനെ കീഴടിക്കിയെന്ന് അണ്ണാ ഹസാരെ വിമർശിച്ചപ്പോൾ ഇന്ത്യ മുന്നണിയെ വിമർശിച്ച് ഒമർ അബ്ദുള്ളയും രംഗത്തെത്തി

author-image
WebDesk
New Update
Omar Abdullah

അണ്ണാ ഹസാരെ, ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മിയുടെ മങ്ങിയ പ്രകടനത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. 'ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല'.-ഹസാരെ പറഞ്ഞു.

Advertisment

'തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ അദ്ദേഹം തയ്യാറായില്ല. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമ്പോൾ സംശുദ്ധരായവരെ മത്സരിപ്പിക്കണം.സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകൾ, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താൻ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേൾക്കാൻ കെജരിവാൾ തയ്യാറായില്ല'- ഹസാരെ പറഞ്ഞു.

കോൺഗ്രസിനെയും എഎപിയെയും വിമർശിച്ച് ഒമർ അബ്ദുള്ള

കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാൻ കൈകോർത്ത ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ വിമർശനം. 

Advertisment

'കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ' എന്ന് സമൂഹമാധ്യമത്തിൽ ഒമർ അബ്ദുള്ള പങ്കുവെച്ച മീമിൽ പറയുന്നു. ബിജെപിയെ നേരിടുന്നതിൽ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്നതിനെയും ഒമർ അബ്ദുള്ള നേരത്തെ വിമർശിച്ചിരുന്നു.

Read More

Anna Hazare Aravind Kejriwal Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: