/indian-express-malayalam/media/media_files/2025/02/08/Xuhmsqvwy27GahKI2bNU.jpg)
അടിതെറ്റി ആംആദ്മി പാർട്ടി
ന്യൂഡൽഹി: ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നപ്പോഴും ആം ആദ്മി പാർട്ടി ആത്മവിശ്വാസം കൈവിട്ടില്ലായിരുന്നു. ഭരണം നിലനിർത്തുമെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുൻപും ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകൾ മുതൽ ബിജെപിയുടെ മുൻതൂക്കമാണ് ഡൽഹിയിൽ ഉടനീളം കണ്ടത്. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ആം ആദ്മി ക്യാമ്പ് പരാജയം ഉറപ്പിച്ചു.
ത്രില്ലടിപ്പിച്ച് ന്യൂഡൽഹി
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. തപാൽ വോട്ട് എണ്ണിതുടങ്ങിയപ്പോൾ മുതൽ ഇവിടെ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മയായിരുന്നു മുന്നില്. വോട്ടെണ്ണലിന്റ അഞ്ചാം ഘട്ടത്തിൽ മാത്രമാണ് കെജ്‌രിവാളിന് മണ്ഡലത്തിൽ ലീഡ് നേടാനായത്.
കെജ്രിവാൾ ഉൾപ്പെടെ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയ മണ്ഡലം രാജ്യവ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ മുഖമായ കെജ്രിവാളാണ് വർമ്മയ്ക്കെതിരെ മത്സരിക്കുന്നത്. പർവേഷ് വർമ മുൻ പാർലമെൻറേറിയനും പശ്ചിമ ഡൽഹിയെ പ്രതിനിധീകരിച്ച് രണ്ടുതവണ ലോക്സഭാംഗവുമായിട്ടുണ്ട്.മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിൻറെ മകൻ സന്ദീപ് ദീക്ഷിതാണ് കോൺഗ്രസ് സ്ഥാനാർഥി.
2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി സീറ്റിൽ ആകെ 1,46122 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 76,135 ആയിരുന്നു. 46758 വോട്ടുകൾ നേടി വൻ വിജയമാണ് അന്ന് കെജ്രിവാൾ സ്വന്തമാക്കിയിരുന്നത്. ബിജെപി സ്ഥാനാർഥി സുനിൽ കുമാർ യാദവ് ആകെ 25061 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ 137924 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 88742 ആയിരുന്നു. അരവിന്ദ് കെജ്രിവാൾ 57213 വോട്ടുകൾ നേടി വൻ വിജയം സ്വന്തമാക്കി മുഖ്യമന്ത്രിയായി. ബിജെപി സ്ഥാനാർഥി നൂപുർ ശർമ്മ ആകെ 25630 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
അതിഷി പിന്നിൽ
ആം ആദ്മി നേതാവും നിലവിലെ ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ പിന്നിലായതും പാർട്ടി ക്യാമ്പിനെ ഞെട്ടിച്ചു. ബിജെപി സ്ഥാനാർഥി രമേഷ് ഭിദുരിയാണ് ഇവിടെ മുന്നിട്ടുനിൽക്കുന്നത്.അതേസമയം,എഎപി നേതാവ് മനീഷ് സിസോദിയയും ജംഗ്പുര സീറ്റിൽ ലീഡ് ചെയ്യുന്നു.
Read More
- Delhi election: തലസ്ഥാനത്ത് താമരതേരോട്ടം; ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്?
- എക്‌സിറ്റ് പോളുകൾ തള്ളി വിജയം ഉറപ്പിച്ച് ആം ആദ്മി; കോൺഗ്രസുമായി ചർച്ചയ്ക്കും തയ്യാർ
- വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ
- ഭവന, വാഹന വായ്പയുടെ പലിശ കുറയും; ആർബിഐ റിപ്പോ നിരക്ക് കുറച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us