/indian-express-malayalam/media/media_files/2025/06/03/6iX0pwHXFq7Y1923iUrl.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്
ന്യൂഡൽഹി:ന്യൂഡൽഹി: ദീർഘകാലമായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേ-കായിക മന്ത്രി വി. അബ്ദുറഹിമാൻ . ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊച്ചി കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചു
കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
Also Read: സിൽവർ ലൈൻ പദ്ധതി: ബ്രോഡ് ഗേജിൽ സാധ്യമല്ലെന്ന് കെ-റെയിൽ
എത്രയും പെട്ടെന്ന് റെയിൽ പാത പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയിൽപാതയ്ക്കാണ് ഇപ്പോൾ സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. രണ്ടാമതായി റെയിൽവേയുടെ മൂന്നും നാലും പാതകൾ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്.അതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. ജനം ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതിൽ കേരള സർക്കാരിനു അഭിമാനമുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ഇ.ശ്രീധരന്റെ നിർദേശം റെയിൽവേയുടെ പരിഗണനയിൽ
സിൽവർലൈന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ.ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ച്ത.
Also Read: സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി;ഡിപിആർ കേന്ദ്രം തള്ളി
ചർച്ചകൾക്കായി ഇ.ശ്രീധരൻ വീണ്ടും ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ കാണും. അതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. നേരത്തെ, കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. കെ. റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.
Also Read: ശബരി റെയിൽപാത; ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാത മതിയെന്ന് കേരളം
നേരത്തെ, സിൽവർ ലൈനിന് അനുയോജ്യമായ റിപ്പോർട്ടല്ല ദക്ഷിണ റെയിൽവേ നൽകിയിരുന്നത്. നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കിയിരുന്നു.
Read More
നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.