/indian-express-malayalam/media/media_files/uploads/2020/07/k-rail-train-silver-line.jpg)
സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. പദ്ധതി സംബന്ധിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ (വിശദപദ്ധതി രേഖ) കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി. ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
റെയിൽവേ മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ഡിപിആറിൽ ന്യൂനതകൾ കണ്ടെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്‌ഗേജിൽ ആയിരിക്കണമെന്നും നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം ട്രാക്കുകൾ നിർമിക്കാനെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. കോച്ചുകളിൽ കൂട്ടിയിടി ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. നിർമാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു.
പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണമെന്നും നിർദേശമുണ്ട്. പൂർണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാവുന്ന തരത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയു എന്ന നിലപാടാണ് റെയിൽവേയ്ക്കുള്ളത്. നേരത്തെ ഭാരിച്ച നിർമാണ ചെലവ് ഉണ്ടാകുന്നത് റെയിൽവേയെ ബോധ്യപ്പെടുത്തി സ്റ്റാന്‌ഡേജ് ഗേജിൽ സിൽവർ ലൈൻ നിർമിക്കാൻ കെ റെയിൽ ശ്രമിച്ചിരുന്നു. സ്റ്റാൻഡ്ഗേജിൽ നിന്നും ബ്രോഡ്ഗേജിലേക് മാറ്റി ഡിപിആർ തയാറാക്കുക എന്നത് കേരളത്തിൽ സമരം ചെയ്തവരുടെ കൂടി ആവശ്യങ്ങളിൽ ഒന്നായിരുന്നു.
സിൽവർലൈനിനുവേണ്ടി തയ്യാറാക്കിയ വിശദപദ്ധതിരേഖ വൻഅബദ്ധമാണെന്നും അതിൽ തിരുത്തലോ മാറ്റമോ എന്നതിൽ പ്രസക്തിയില്ലെന്നും റെയിൽവേ നിലപാട് എടുത്തിട്ടുണ്ട്. റെയിൽവേ നിലവിൽ ഉദ്ദേശിക്കുന്ന മൂന്നും നാലും പാതയാണെന്നും ഇതിലൊന്ന് വന്ദേഭാരത് അടക്കമുള്ള വേഗവണ്ടികൾക്ക് മാറ്റിവെയ്ക്കുന്നതാകണമെന്നാണ് റയിൽവേ നിലപാട്. അതേസമയം റയിൽവെ വികസനത്തിന് കേരള സർക്കാർ സഹകരിക്കുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാത ഇരട്ടിപ്പിക്കലിനും പുതിയ പാതകൾക്കുമായി ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് മെല്ലെപ്പോക്കാണെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.
Read More
- പാസപോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
- മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- Pooja Bumber Lottery results: പൂജാ ബംബർ; ഒന്നാം സമ്മാനം ഈ നമ്പറിന്
- ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്ച: മുന്ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
- ആലപ്പുഴ അപകടം: രണ്ടു പേരുടെ നില ഗുരുതരം, ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.