/indian-express-malayalam/media/media_files/2024/12/04/Gi1oSKsbZxQJDOMaoPkV.jpg)
സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ ആയമാർ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്ന് മുന്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ അറസ്റ്റിലായവർ മുൻപും കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മുൻ ജീവനക്കാരി പറഞ്ഞു.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുള്ള പെൺകുഞ്ഞിനോടാണ് ആയമാർ കൊടുംക്രൂരത കാട്ടിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്.
കുഞ്ഞിനെ ഉപദ്രവിച്ച വിവരം ഒരാഴ്ചയോളമാണ് പ്രതികൾ മറച്ചുവച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോൾ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തത് ഈ ആയയാണ്. ഉടൻ തന്നെ കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. തുടർന്നാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടര്‍ നടപടി എടുത്തത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.